Pravasimalayaly

ഇന്ത്യക്കാര്‍ക്ക് ഇനി ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണ്ട

ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്കും വ്യവസായികള്‍ക്കും ഇനി മുതല്‍ വിസ വേണ്ടെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര് ബോല്‍സൊനാരൊ. ചൈനാ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.ഇന്ത്യയിലോ വിദേശത്തോ ഉള്ള വിനോദ സഞ്ചാരികള്‍ക്കോ, ബിസിനസ്സുകാര്‍ക്കോ ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ ആവശ്യമാണെന്ന നിബന്ധന ദക്ഷിണ അമേരിക്കന്‍ രാഷ്ട്രം ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.                   
ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കാനഡ,ജപ്പാന്‍,യുണെറ്റഡ് സ്റ്റേറ്റ് ,ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ബ്രസീല്‍ സന്ദര്‍ശിക്കാന്‍ വിസ വേണമെന്ന ആവശ്യം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ രാജ്യങ്ങള്‍ ബ്രസീലീയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ആവശ്യകത പിന്‍വലിച്ചിട്ടില്ല.

ബോള്‍സെനാരോ അധികാരത്തില്‍ വന്നതിന് ശേഷം വികസ്വരരാജ്യങ്ങളുടെ വിസയില്‍ ഇളവ് വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.

Exit mobile version