ഇന്ത്യന്‍ വിപണിയില്‍ അദ്ഭുതമായി ഷവോമി സ്മാര്‍ട് ടിവി

0
35
ഇന്ത്യന്‍വിപണിയല്‍ അദ്ഭുതം തീര്‍ത്ത് മുന്‍നിര സ്മാര്‍ട് ഫോണ്‍ കമ്പനിയായ ഷവോമി സ്മാര്‍ട് ടെലിവിഷനുകള്‍. കഴിഞ്ഞ ദിവസം നടന്ന ഷവോമിയുടെ എംഐ ടിവി 4എയുടെ ആദ്യ ഫ്‌ലാഷ് സെയിലാണ് ചരിത്രമായത്.

ഫ്‌ലിപ് കാര്‍ട്ട്, എംഐ ഡോട് കോം വഴി നടന്ന ഫ്‌ലാഷ് സെയിലില്‍ വെറും 120 സെക്കന്റുകള്‍ക്കുള്ളിലാണ് എംഐ ടിവി 4എയുടെ 43, 32 ഇഞ്ച് വേരിയന്റുകള്‍ വിറ്റുപോയത്. 55 ഇഞ്ച് മോഡല്‍ ആദ്യ അഞ്ചു മിനിറ്റിലും വിറ്റു തീര്‍ന്നു.

എംഐ ടിവി 4എയുടെ 32 ഇഞ്ച് വേരിയന്റിന്റ വില 13,999 രൂപയും എംഐ ടിവി 4എയുടെ 43 ഇഞ്ച് വേരിയന്റിനു 22,999 രൂപയുമാണ് വില. ഇതോടൊപ്പം ജിയോയുടെ ജിയോഫൈ കണക്ഷനും 2,200 രൂപ ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. അടുത്ത ഫ്‌ലാഷ് സെയില്‍ നാളെ ഉച്ചക്ക് 12 മണിക്ക് നടക്കും. ഒരു മാസം മുമ്പാണ് ഷവോമി ഇന്ത്യയില്‍ ടിവി വില്‍പ്പന തുടങ്ങിയത്.

Leave a Reply