Monday, November 18, 2024
HomeNewsKeralaഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ട്; ചില നേതാക്കളെ...

ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടെന്ന് എൻ.ഐ.എ റിമാൻഡ് റിപ്പോർട്ട്; ചില നേതാക്കളെ ലക്ഷ്യമിട്ടുള്ള ഹിറ്റ്‌ലിസ്റ്റ് കണ്ടെടുത്തെന്നും റിപ്പോർട്ട്

ജിഹാദിന്റെ ഭാഗമായി ഭീകരവാദ പ്രവർത്തനം നടത്തി ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പോപ്പുലർ ഫ്രണ്ട് ഗുഢാലോചന നടത്തിയെന്ന്് എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ ഭാഗമായി സർക്കാർ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു.ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പോപ്പുലർ ഫ്രണ്ട് യുവാക്കളെ പ്രേരിപ്പിക്കുന്നതായും ദേശീയ അന്വേഷണ ഏജൻസി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുണ്ട്. ചില പ്രത്യേക സമുദായങ്ങളിൽപ്പെട്ട നേതാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഹിറ്റ് ലിസ്റ്റ് കണ്ടെടുത്തിട്ടുണ്ട്. വർഗീയ വിദ്വേഷം വളർത്തുന്നതിൽ സംഘടന വളരെദൂരം മുന്നോട്ടുപോയിട്ടുണ്ടെന്നാണ് പിടിച്ചെടുത്ത തെളിവുകളിൽ നിന്നും വ്യക്തമാകുന്നതെന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. പ്രതികൾ വിവിധ സമൂഹമാധ്യമങ്ങൾ വഴി രഹസ്യമായി ആശയവിനിമയം നടത്തി. സമൂഹത്തിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുക ലക്ഷ്യമിട്ട് കേരളത്തിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ടു. രാജ്യത്തെ യുവാക്കളെ ലഷ്‌കർ ഇ തയ്ബ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളിൽ ചേർന്ന് പ്രവർത്തിക്കാൻ പ്രേരിപ്പിച്ചു.പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ നിരവധി രേഖകളും ഡിജിറ്റൽ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഇത് അനിവാര്യമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സർക്കാർ നയങ്ങളും ഭരണകൂടങ്ങളും തങ്ങൾക്ക് എതിരാണെന്ന തെറ്റായ പ്രചാരണം നടത്തി, പോപ്പുലർ ഫ്രണ്ട് ഒരു പ്രത്യേക മതവിഭാഗത്തിൽ വെറുപ്പും വിദ്വേഷവും പടർത്തുവാൻ ശ്രമിക്കുകയാണ്.കേസിൽ ഉൾപ്പെട്ടിട്ടുള്ളവർ സമൂഹത്തിൽ ഉന്നത സ്വാധീനമുള്ളവരാണ്. പോപ്പുലർ ഫ്രണ്ടിന്റെ രണ്ടു നേതാക്കളെ കൂടി കേരളത്തിൽ പിടികൂടാനുണ്ട്. എഫ്ഐആറിൽ ഉൾപ്പെട്ട അബ്ദുൾ സത്താർ, സി എ റൗഫ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരാണ് വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം നൽകിയത്.സംസ്ഥാനത്ത് ഇവരുടെ സ്വാധീനത്തിന് ഇതു തെളിവാണെന്നും എൻഐഎ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments