ന്യൂ ഡൽഹി
രാജ്യത്ത് കോവിഡ് മൂലം ഉണ്ടാവുന്ന മരണത്തിന്റെ എണ്ണം അഞ്ഞൂറിന് അടുത്തെത്തി. 14000 പേർക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്.
രോഗികൾ കൂടുതലായിരുന്ന മഹാരാഷ്ട്രയിൽ പുതിയ രോഗികളുടെ എണ്ണത്തിൽ കുറവ് വന്നത് ആശ്വാസമായെങ്കിലും ധാരാവിയിൽ ഈ നിരക്കിൽ കുറവ് ഉണ്ടാവുന്നില്ല. ദിവസേന മുന്നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
കർണ്ണാടകയിൽ കഴിഞ്ഞ 3 ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ ഉണ്ടാവുന്ന വൻ വർധന ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഈ മേഖലകളിൽ റാപിഡ് ടെസ്റ്റുകൾക്കുള്ള കിറ്റുകൾ എത്തിച്ചു തുടങ്ങി