Pravasimalayaly

ഇന്ത്യയിൽ നിന്നുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകൾ നിർത്തി, പ്രതിസന്ധിയിലായി പാകിസ്ഥാൻ

കറാച്ചി: ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകളുടെ ഇറക്കുമതി നിർത്തിയതോടെ പാകിസ്ഥാൻ പ്രതിസന്ധിയിൽ. വൻ മരുന്ന് ക്ഷാമമാണ് ഇതിനെ തുടർന്ന് പാകിസ്ഥാൻ നേരിടുന്നത്. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും വിലകുറഞ്ഞ ആന്റി റാബിസ് വാക്സിൻ വിതരണം നിർത്തിവച്ചതാണ് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയത്. നായ്‌ക്കൾ കൂടുതലുള്ള പാകിസ്ഥാനിലെ പ്രദേശങ്ങളെ ജനങ്ങളാണ് ദുരിതമനുഭവിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ്പ് മരുന്നുകൾ ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമാണ് പാകിസ്ഥാൻ ഇറക്കുമതി ചെയ്യാറുള്ളത്. മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്ന പ്രതിരോധമരുന്നുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്‌സിനുകളുടെ വിലയിൽ വലിയ വ്യത്യാസമുണ്ട്. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാക്സിന് 1,000 രൂപ (6 ഡോളർ) വിലവരും. യൂറോപ്പിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മരുന്നിന് 70,000 രൂപയും (446 യുഎസ് ഡോളർ) വിലവരുമെന്ന് റാബിസ് ഫ്രീ കറാച്ചി പ്രോഗ്രാം ഡയറക്ടർ നസീം സലാഹുദ്ദീൻ പറഞ്ഞു

പാകിസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ മാത്രമേ വാക്സിനുകൾ ലഭ്യമാകൂ . സിന്ധ് പ്രവിശ്യയിലെ തലസ്ഥാനമായ കറാച്ചി ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ റാബിസ് വിരുദ്ധ വാക്സിന്റെ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയിൽ നിന്ന് വാക്സിൻ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതിന് പിന്നാലെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയും പാകിസ്ഥാൻ നിർത്തിവച്ചത്. കാശ്മീർ വിഷയത്തെ തുടർന്നുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ ഇറക്കുമതി നിർത്തിയത്.

Exit mobile version