ഇന്ത്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 3374 ആയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 മണിക്കൂറിനിടെ 206 പേർക്കാണ് കോവിഡ് ബാധിച്ചത്. 77 പേർ മരണപ്പെട്ടപ്പോൾ 267 പേർ രോഗവിമുക്തി നേടി.
അതിനിടെ ധാരാവിയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഡൽഹിയിലെ ചേരി പ്രദേശം ആയ ആർ കെ നഗറും അടച്ചു.