ന്യൂഡല്‍ഹി: പ്രതിപക്ഷ മുന്നണിയായ ഇന്ത്യ ബ്ലോക്കിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടു. സീറ്റ് വീതം വയ്ക്കല്‍, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം സഖ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യ ബ്ലോക്കിന്റെ നേതാക്കള്‍ വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് നിര്‍ദ്ദേശിക്കപ്പെട്ടത്.ഈ സ്ഥാനത്തേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു സ്ഥാനത്തിനും പിന്നാലെയില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കുകയായിരുന്നു.
ഇന്ത്യാ മുന്നണിയെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നയിക്കും
