Pravasimalayaly

ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തു ഇന്ത്യന്‍ ജയം 89 റണ്‍സിന്

മാഞ്ചെസ്റ്റര്‍: ബദ്ധ വൈരികളായ പാക്കിസ്ഥാനെതിരേ ലോകകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്ത്യ 89 റണ്‍സിനാണ് പാക്ക് പടയെ തകര്‍ത്തത്. . മഴ കളി ഇടയ്ക്ക് മുടക്കിയപ്പോള്‍ ഇന്ത്യക്കെതിരേ 302 റണ്‍സ് എന്ന വിജയലക്ഷ്യം മുന്നിട്ട് ഇറങ്ങിയ പാക്കിസ്ഥാന് 212…. റണ്‍സ് എടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം ജയമാണ്. പാക്കിസ്ഥാനെതിരേ ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം ജയവുമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ്യ അഞ്ചു വിക്കറ്റിന്336 റണ്‍സ് സ്‌കോര്‍ ചെയ്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് അടിപതറി. 166 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ അവരുടെ ആറു വിക്കറ്റുകള്‍ നഷ്ടമായി. പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 35 ഓവറില്‍ 166 റണ്‍സില്‍ നില്ക്കെ മഴ കളി തടസപ്പെടുത്തി. തുടര്‍ന്ന് വീണ്ടും മത്സരം ആരംഭിച്ചപ്പോള്‍ 40 ഓവറില്‍ 302 എന്ന വിജയലക്ഷ്യമായിരുന്നു പാക്കിസ്ഥാനു മുന്നിലുണ്ടായിരുന്നത്. എന്നാല്‍ 212 റണ്‍സ് എടുക്കാനേ പാക്കിസ്ഥാനു കഴിഞ്ഞുള്ളു. ഇന്ത്യ നാലു കളികളില്‍ നിന്നായി ഏഴു പോയിന്റുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്

Exit mobile version