Pravasimalayaly

ഇന്ത്യ മതേതര രാജ്യം, വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ മതം നോക്കാതെ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി; തയ്യാറാകാത്ത ഉദ്യോഗസ്ഥർ‌ക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ നിർദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് തുടർച്ചയായി ഉണ്ടാകുന്ന വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ മതം നോക്കാതെ കടുത്ത നടപടി സ്വീകരിക്കണമെന്ന് സു്പിം കോടതി. ഇത്തരം കേസുകളിൽ പരാതികള്‍ക്കായി കാത്ത് നില്‍ക്കാതെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഇന്ന് ഉത്തരവിട്ടു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മള്‍ ജീവിക്കുന്നതെന്നും എന്നിട്ടുപോലും മതത്തിന്റെ പേരില്‍ എവിടെയാണ് രാജ്യം എത്തിനില്‍ക്കുന്നതെന്നും സുപ്രിം കോടതി ചോദിച്ചു. ഇന്ത്യ എന്നത് ഒരു മതേതര രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നു അത്തരത്തിലുള്ള രാജ്യത്തിന് ചേര്‍ന്നതല്ല വിദ്വേഷ പ്രസംഗങ്ങള്‍.

ഇതുപോലെയുള്ള പ്രസംഗങ്ങള്‍ ആരുടെ ഭാഗത്ത് നിന്നായാലും നടപടി വേണമെന്നുംഇസ്ലാം മതം വിശ്വാസികളായവരെ ഭീകരരായി മുദ്ര കുത്തുകയും ഉന്നം വയ്ക്കുകയും ചെയ്യുന്നതില്‍ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവേ ബെഞ്ച് നിരീക്ഷിച്ചു.മാത്രമല്ല, നടപടി ഉണ്ടായില്ലങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Exit mobile version