തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ 80.60 രൂപയും ഡീസലിന് 73.61 രൂപയുമാണ് വില. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം തുടര്‍ച്ചയായി എട്ടാം തവണയാണ് ഇന്ധന വില കൂടുന്നത്.
കഴിഞ്ഞ ദിവസം, പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് കൂടിയത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മൂന്നാഴ്ച്ച വില വര്‍ധന മരവിപ്പിച്ചതിനാല്‍ അഞ്ച് രൂപയുടെ വരെ വര്‍ധന ഉടന്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഒരാഴ്ച്ചയില്‍ രണ്ട് രൂപയോളമാണ് വില ഉയര്‍ന്നത്. ആഗോള വിപണിയിലെ വിലവര്‍ധനവും ഒപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ് എണ്ണവില വര്‍ധനയ്ക്ക് കാരണം.