Sunday, November 24, 2024
HomeNewsഇന്നത്തെ വാർത്തകൾ

ഇന്നത്തെ വാർത്തകൾ

🔳സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി തുടങ്ങും. ഇതോടെ പോക്സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതികളുടെ എണ്ണം 56 ആകും. കോടതികള്‍ തുടങ്ങുന്ന മുറക്ക് ജഡ്ജിമാര്‍ അടക്കമുള്ള തസ്തികകള്‍ അനുവദിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

🔳പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. പ്രത്യേക ചര്‍ച്ചയ്ക്കുളള പ്രതിപക്ഷ നിര്‍ദ്ദേശം സര്‍ക്കാര്‍ തള്ളി. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് ഉന്നയിച്ച് നല്‍കിയ ഭേദഗതികളും അംഗീകരിച്ചില്ല. നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേ

താവ് മല്ലികാര്‍ജ്ജുന ഖാര്‍ഗ്ഗെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. പെഗാസസ് ഇന്ത്യ വാങ്ങിയതായി തെളിവുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു.

🔳കെ.ടി ജലീലിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി ബിജെപിയും. ക്രിമിനല്‍ കോടതിയലക്ഷ്യത്തിന് അനുമതി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി അഡ്വക്കറ്റ് ജനറലിനെ സമീപിച്ചു. പ്രതിഫലം പറ്റി ഐസ്‌ക്രീം കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് വിധി പറഞ്ഞെന്ന ജലീലിന്റെ പരാമര്‍ശം അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരേയാണ്. ഇത് നീതിന്യായവ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ലോയേഴ്സ് കോണ്‍ഗ്രസും കോടതിയലക്ഷ്യ നടപടി ആരംഭിച്ചിട്ടുണ്ട്.

🔳തിരുവനന്തപുരത്തു പിഡബ്ല്യൂഡി ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അജികുമാറിന്റെ മരണത്തിനു പിറകേ രണ്ടു സുഹൃത്തുക്കളും ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മദ്യപാനത്തിനിടെ സുഹൃത്തുക്കളാണ് അജികുമാറിനെ കൊലപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന സജീവ് അജിത്ത് എന്നയാള്‍ വാഹനമിടിച്ചും മറ്റൊരു സുഹൃത്ത് ബിനുരാജ് ഇന്നലെ ബസിടിച്ചും മരിച്ചു. അറസ്റ്റിലായ സജീവില്‍ നിന്നാണ് പൊലീസിനു കൊലപാതകത്തിന്റെ വിവരങ്ങള്‍ കിട്ടിയത്. തിങ്കളാഴ്ചയാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ അജികുമാറിനെ വീടിനു മുന്നില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്.

🔳പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഘത്തിലെ അഞ്ചാമനും അറസ്റ്റിലായി. അത്തിക്കോട് സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമാണ് പിടിയിലായ പ്രതി. സഞ്ജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണിഗണനയിലാണ

.🔳ദിലീപിന്റെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന ആവശ്യവുമായി അന്വേഷണ സംഘം ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഫോണുകള്‍ കോടതി നേരിട്ട് സൈബര്‍ ഫോറന്‍സിക് ലാബിലേക്കയക്കണമെന്നാണ് ആവശ്യം. അന്വേഷണ സംഘത്തലവനായ എസ് പി മോഹനചന്ദ്രനാണ് അപേക്ഷ നല്‍കിയത്.

🔳ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ത്ഥികളുടെ കണ്‍സഷനില്‍ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബിപിഎല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര ആലോചനയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തിയശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനമെടുക്കും.

🔳വായ്പാതട്ടിപ്പിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കിന് കേരള ബാങ്കിന്റെ 100 കോടിയുടെ രക്ഷാ പാക്കേജ്. തൃശൂര്‍ ജില്ലയിലെ 160 സഹകരണ ബാങ്കുകളെ ഉള്‍പ്പെടുത്തി കണ്‍സോര്‍ഷ്യം രൂപീകരിച്ചെന്ന് കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ കണ്ണന്‍ അറിയിച്ചു. ഓരോ സഹകരണ ബാങ്കുകളിലെയും നിക്ഷേപതുകയുടെ ഒരു ശതമാനം വീതം സമാഹരിക്കും. ഇങ്ങനെ കിട്ടുന്ന 100 കോടിയില്‍ 25 ശതമാനം നിക്ഷേപര്‍ക്കു നല്‍കും. ബാക്കി തുക ബാങ്കിന്റെ മറ്റു കാര്യങ്ങള്‍ക്ക് വിനിയോഗിക്കും. മൂന്നു വര്‍ഷത്തിനകം സഹകരണ സംഘങ്ങള്‍ക്കു തുക തിരിച്ചു നല്‍കും

.🔳സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെന്‍ഷന്‍. പരീക്ഷ ഭവന്‍ അസിസ്റ്റന്റ് എം.കെ. മന്‍സൂറിനെയാണ് സസ്പെന്റ് ചെയ്തത്. മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി.

🔳കാര്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ക്കു മാസ്‌ക് നിര്‍ബന്ധമാക്കിയ ഉത്തരവ് അസംബന്ധമാണെന്നും പുനപരിശോധിക്കണമെന്നും ഡല്‍ഹി ഹൈക്കോടതി. ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബഞ്ച് സര്‍ക്കാര്‍ അഭിഭാഷകനോടാണ് ഉത്തരവു പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്

.🔳കെഎസ്ആര്‍ടിസി ബസില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ഈഞ്ചക്കലിലെ കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് സ്ഥലത്താണ് അമ്പതു വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

🔳കിഴക്കമ്പലം കിറ്റക്‌സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ പോലീസ് ജീപ്പു കത്തിക്കല്‍ അടക്കമുള്ള കേസില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ത്തന്നെ. ജാമ്യമെടുക്കാന്‍ ആളില്ലാത്തതാണ് പ്രധാന പ്രശ്നം. നിയമസഹായവുമില്ല. തൊഴിലുടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് തൊഴിലാളികളുടെ ബന്ധുക്കള്‍. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു.

🔳പുരാവസ്തു തട്ടിപ്പുകേസിലും പീഡന പരാതിയിലും പ്രതിയായ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു കേസ് കൂടി. പണം നല്‍കാതെ ആറു കാറുകള്‍ തട്ടിയെടുത്തെന്നാണ് കേസ്. ബംഗളൂരു സ്വദേശിയായ വ്യാപാരിയുടെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനു പിറകില്‍ നിക്ഷിപ്ത താല്‍പ്പര്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

🔳കുട്ടികള്‍ ഒളിച്ചോടിയ സംഭവത്തില്‍ കോഴിക്കോട് ബാലികാ സദനത്തിന്റെ സൂപ്രണ്ടിനേയും പ്രൊട്ടക്ഷന്‍ ഓഫീസറിനേയും സ്ഥലംമാറ്റി. കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

🔳ഇടുക്കി രാജാക്കാട് പുഴയില്‍ മൂന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം ഉടുമ്പന്‍ചോലയില്‍ കാണാതായ ഒരു സ്ത്രീയുടെയും രണ്ടു പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

🔳ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം. കേസ് നടത്തിപ്പില്‍ ഉപദേശം നല്‍കാനായി മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി. നന്ദകുമാറിനോടാണ് ഈ ആവശ്യം ഉന്നയിച്ചത്

.🔳സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് എറ്റവും കൂടുതല്‍ പേരെ ഗുണ്ടാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ സംസ്ഥാനത്ത് 2,750 ഗുണ്ടകളാണ് ഉള്ളത്. ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തവരെ പട്ടികയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

🔳മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലുള്ള വാവ സുരേഷന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നു ഡോക്ടര്‍മാര്‍. ഒരാഴ്ചകൂടി വെന്റിലേറ്ററില്‍ തുടരേണ്ടിവന്നേക്കാമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയകുമാര്‍.

🔳കോവളത്ത് ഒരു വര്‍ഷംമുമ്പ് പതിന്നാലുകാരിയെ കൊലപ്പെടുത്തിയതു പീഡനവിവരം പുറത്താകാതിരിക്കാന്‍. വിഴിഞ്ഞത്ത് വയോധികയുടെ കൊലപാതകത്തിന് അറസ്റ്റിലായ റഫീഖാ ബീവിയും മകന്‍ ഷെഫീഖുമാണു പ്രതികള്‍. ഷെഫീഖ് പീഡിപ്പിച്ചതു പുറത്തറിയാതിരിക്കാനാണ് പെണ്‍കുട്ടിയുടെ തല ഭിത്തിയിലിടിച്ചു വീഴ്ത്തി തലയില്‍ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഹെല്‍മെറ്റ് ധരിപ്പിച്ചാണ് പ്രതികളെ തെളിവെടുപ്പിനായി പോലീസ് കോവളത്ത് എത്തിച്ചത്.

🔳മോഷ്ടിച്ച മാലയുമായി മോഷ്ടാവ് കുടുംബസമേതം എത്തി മാല അപഹരിക്കപ്പെട്ട വീട്ടമ്മയോടു മാപ്പ് പറഞ്ഞു. ക്ഷമിച്ച് വണ്ടിക്കൂലിയായി അഞ്ഞൂറു രൂപ നല്‍കി വീട്ടമ്മ അവരെ തിരിച്ചയച്ചു. മൂവാറ്റുപുഴ രണ്ടാറില്‍ പുനത്തില്‍ മാധവിയുടെ കണ്ണില്‍ മുളകുപൊടിയിട്ട് മാല തട്ടിയെടുത്ത കേസിലെ പ്രതി വിഷ്ണുപ്രസാദാണ് കുടുംബ സമേതം എത്തി മാല തിരിച്ചേല്‍പ്പിച്ച് മാപ്പ് പറഞ്ഞത്. കേസായതിനാല്‍ പിന്നീട് വിഷ്ണുപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

🔳പാലക്കാട് കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് 90 ദിവസമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. പ്രതി രാജേന്ദ്രന് ജാമ്യം ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചില്ലെന്നും അന്വേഷണം പൂര്‍ത്തിയായില്ലെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.

🔳കൊച്ചിയിലെ കൊതുകു ശല്യത്തിനെതിരേ വ്യത്യസ്ത സമരവുമായി യൂത്ത് കോണ്‍ഗ്രസ്. ജനങ്ങള്‍ കൊന്നു കൊണ്ടുവരുന്ന കൊതുകിനു പ്രതിഫലം നല്‍കിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. കൊതുകിന്റെ വലിപ്പത്തിനനുസരിച്ച് അഞ്ചു പൈസ മുതല്‍ 50 പൈസ വരെയാണ് നല്‍കിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കൊതുകിനെ കൈമാറാനും നിരവധി പേര്‍ എത്തി.

🔳കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച വന്ദേ ഭാരത് എക്സ്പ്രസ്, സില്‍വര്‍ ലൈനിനു ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ശശി തരൂര്‍ പറഞ്ഞു.

🔳സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കേരള വളണ്ടറി യൂത്ത് ആക്ഷന്‍ ഫോഴ്‌സില്‍ അംഗമാകാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ദുരിതാശ്വാസ പ്രവര്‍ത്തനം, മാലിന്യ നിര്‍മാര്‍ജ്ജനം, പാലിയേറ്റീവ് പ്രവര്‍ത്തനം തുടങ്ങിയവയില്‍ പങ്കാളികളാകനാണ് ഈ വോളണ്ടിയര്‍ സേന. 18 നും 30നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 10. ഫോണ്‍: 878708370, 0487 – 2362321

🔳പെഗാസസ് പ്രശ്നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എംപി ബിനോയ് വിശ്വം രാജ്യസഭയില്‍ നോട്ടീസ് നല്‍കി. പെഗാസസില്‍ പുറത്തുവന്ന ആരോപണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സുതാര്യത പുലര്‍ത്തുകയോ മറുപടി നല്‍കുകയോ ചെയ്തില്ലെന്ന് നോട്ടീസില്‍ കുറ്റപ്പെടുത്തി.

🔳ചൈനീസ് സൈന്യം പിടികൂടിയ അരുണാചലിലെ മിറോം തരോണിനെ ഷോക്കടിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തെന്ന പരാതിയുമായി പിതാവ്. ചൈനീസ് പട്ടാളം യുവാവിനെ ചോദ്യം ചെയ്യലിനിടെയാണ് ഷോക്കടിപ്പിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ച മകനെ ചവിട്ടുകയും ചെയ്തു. ഇന്ത്യന്‍ സേനയ്ക്കു കൈമാറിയ മിറോം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

🔳യുഎസ് സംസ്ഥാനമായ ടെക്‌സാസിലെ ഫെഡറല്‍ തടവറയില്‍ കുറ്റവാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. രണ്ടു തടവുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതേത്തുടര്‍ന്ന് 134 ജയിലുകളിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി.

🔳കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച ഐ-ലീഗിന്റെ 2021-22 സീസണ്‍ പുനരാരംഭിക്കുന്നു. മത്സരങ്ങള്‍ മാര്‍ച്ച് മൂന്നിന് തുടങ്ങുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

🔳ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ ബ്രസീലിനും അര്‍ജന്റീനക്കും തകര്‍പ്പന്‍ ജയം. ബ്രസീല്‍ എതിരില്ലാത്ത നാല് ഗോളിന് പരാഗ്വേയെ തകര്‍ത്തപ്പോള്‍ അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയെ തോല്‍പിച്ചത്. യോഗ്യതാ റൗണ്ടിലെ മറ്റൊരു നിര്‍ണായക പോരാട്ടത്തില്‍ യുറൂഗ്വേ വെനസ്വേലയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മറികടന്നു.ജയം അനിവാര്യമായ മറ്റൊരു പോരാട്ടത്തില്‍ ബൊളീവിയയെ രണ്ടിനെതിരെ മൂന്ന് ഗോളിന് വീഴ്ത്തി ചിലിയും പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

🔳യുഎസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി പൊതുകടത്തില്‍ വന്‍ വര്‍ധനവ്. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം പൊതുകടം 30 ട്രില്യണ്‍ ഡോളറായി ഉയര്‍ന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വലിയ രീതിയില്‍ കടമെടുത്തതാണ് യുഎസിന് വിനയായത്. 2019ല്‍ ഏഴ് ട്രില്യണുണ്ടായിരുന്ന പൊതുകടമാണ് 30 ആയി വര്‍ധിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

🔳പോയവര്‍ഷം 2,83,666 കോടി രൂപയുടെ സ്മാര്‍ട്ട്ഫോണുകളാണ് ഇന്ത്യക്കാര്‍ വാങ്ങിക്കൂട്ടിയത്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നതനുസരിച്ച്, ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വരുമാനം 2021-ല്‍ 38 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. അതായത് 2021-ല്‍ 27 ശതമാനം ഉയര്‍ന്നു. ഇന്ത്യയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിപണി കണ്ട എക്കാലത്തെയും ഉയര്‍ന്ന കയറ്റുമതിയ്ക്കും സാക്ഷിയായി. വര്‍ഷാവര്‍ഷം 11 ശതമാനം കുതിപ്പ് കാണിക്കുന്നു. ഷവോമി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായി അതിന്റെ സ്ഥാനം നിലനിര്‍ത്തി. സാംസങ്ങാണ് രണ്ടാം സ്ഥാനം നേടിയത്. റിയല്‍മി മൂന്നാം സ്ഥാനത്തെത്തി. വിവോയ്ക്കും ഓപ്പോയ്ക്കും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടാനായി.

🔳അമിതാഭ് ബച്ചന്‍ നായകനാകുന്ന ‘ജുണ്ഡ്’ റിലീസിനു സജ്ജമായി. അമിതാഭ് ബച്ചന്‍ തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. നാഗ്രാജ് മഞ്ജുളയാണു സംവിധാനം ചെയ്തിരിക്കുന്നത്. ‘ജുണ്ഡ്’ മാര്‍ച്ച് നാലിനു തിയേറ്ററുകളില്‍ എത്തുമെന്നാണ് ബച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

🔳അജിത്ത് നായകനാകുന്ന ചിത്രം ‘വലിമൈ’ക്കായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 24നാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യും. അജിത്ത് ഒരിടവേളയ്ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് വലിമൈക്ക്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവന്‍ ശങ്കര്‍ രാജയാണ്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ‘വലിമൈ’ എത്തുക. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ നായിക.

🔳ഖോ ഖോ എന്ന ചിത്രത്തിനുശേഷം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്യുന്ന ‘കീടം ‘ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. രജിഷ വിജയന്‍, ശ്രീനിവാസന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകന്‍ രാഹുല്‍ റിജി നായര്‍ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ പേജിലുടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തു വന്നത്. വിജയ് ബാബു, രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍ , മഹേഷ് എം നായര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

🔳ഐക്കണിക്ക് ബ്രിട്ടീഷ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ട്രൈഡന്റ് 660 യുടെ വില 50,000 രൂപയോളം വര്‍ധിപ്പിച്ചു. ഇതോടെ ട്രൈഡന്റ് 660-ന്റെ പ്രാരംഭ വില 6.95 ലക്ഷം രൂപയില്‍ നിന്ന് 7.45 ലക്ഷം രൂപയായി ഉയരും. പുതുക്കിയ വില 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. 81 എച്ച്പിയും 64 എന്‍എം ടോര്‍ക്കും നല്‍കുന്ന 660 സിസി, ഇന്‍ലൈന്‍ ട്രിപ്പിള്‍ ആണ് ഇതിന് കരുത്തേകുന്നത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments