ഇന്ന് ഓശാന ഞായര്‍; യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍

0
28

തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കുരുത്തോല പ്രദക്ഷിണവും നടക്കും.

കുരിശിലേറ്റപ്പെടുന്നതിനുമുമ്പ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറിവന്ന യേശുവിനായി ഒലീവുമരച്ചില്ലകള്‍ വഴിയില്‍ വിരിച്ച് ‘ദൈവപുത്രന് സ്തുതി’ പാടിയ വിശ്വാസത്തിലാണ് ഓശാന ഞായര്‍ ആചരിക്കുന്നത്.

പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം, കുര്‍ബാന, വചന സന്ദേശം എന്നിവയുണ്ടാകും. പീഡാനുഭവ വാരത്തിന്റെ തുടക്കമായാണ് ഓശാന ഞായറിനെ വിശ്വാസികള്‍ കണക്കാക്കുന്നത്.

Leave a Reply