ഇന്ന് ചേരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രയില്‍ വൈകീട്ട് സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുക്കേണ്ടതിനാലാണ് ഇത്. കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും ഇക്കാര്യം അറിയിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസിനകത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നതിനിടെയാണ് രാഷ്ട്രീയകാര്യ സമിതി ചേരുന്നത്.
ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായാണ് അദ്ദേഹം അവിടെയെത്തുന്നത്. ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ചാണ്ടി മുന്‍ എം.പിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. ഇന്ന് രാത്രി ആന്ധ്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കായി അത്താഴവിരുന്ന് നല്‍കും. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരെ കാണാനും നീക്കമുണ്ട്.