Pravasimalayaly

ഇന്ന് രാജ്യാന്തര യോഗാദിനം

നാലാമത് രാജ്യാന്തര യോഗാദിനാചരണം ഇന്ന്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള വന ഗവേഷണ കേന്ദ്രത്തിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു യോഗാദിനം ആചരിക്കുന്നത്. പ്രധാനമന്ത്രിയ്‌ക്കൊപ്പം 55,000 പേര്‍ യോഗ ചെയ്യും.രാജ്യത്ത് 5,000 കേന്ദ്രങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നു ആയുഷ് മന്ത്രാലയം അറിയിച്ചു. യോഗ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദേശത്തിലൂടെ അഭ്യര്‍ഥിച്ചു. ‘ഞാനില്‍ നിന്ന് നമ്മളിലേക്കുള്ള യാത്ര’യാണ് യോഗയെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്‌ക്കൊപ്പം 150 രാജ്യങ്ങളിലും യോഗാദിനാചരണം ഉണ്ടാകും. 450 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഡെറാഡൂണ്‍ വന ഗവേഷണ കേന്ദ്രം കൊടുംവനത്തിലാണു സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ശല്യമുള്ള ഇവിടെ പ്രധാനമന്ത്രിയുടെ ചടങ്ങിനു എത്തുന്നവര്‍ക്കു പ്രത്യേക ഗതാഗത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഉത്പല്‍ കുമാര്‍ അറിയിച്ചു.ഐക്യരാഷ്ട്ര സംഘടന 2014ലാണ് ജൂണ്‍ 21 രാജ്യാന്തര യോഗാദിനമായി പ്രഖ്യാപിച്ചത്.

Exit mobile version