ന്യൂഡൽഹി
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടത്തുവാൻ സുപ്രീം കോടതി അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ പരിപാടികൾ നടത്താവൂ എന്നും കോടതി നിർദ്ദേശം നൽകി. പൊതുജന പങ്കാളിത്തമില്ലാതെ രഥയാത്ര നടത്തുവാൻ കേന്ദ്രവും ഒഡിഷ സർക്കാരും അനുമതി തേടിയതിനെ തുടർന്നാണ് സുപ്രീം കോടതി അനുവാദം നൽകിയത്. രഥയാത്ര നടത്തിപ്പിൽ കേന്ദ്ര സർക്കാരിന്റെയും ഒഡിഷ സർക്കാരിന്റെയും പങ്കാളിത്തം ഉണ്ടാവും.

ആചാര പ്രകാരം പുരി ജഗന്നാഥന് ചൊവ്വാഴ്ച പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ നിയന്ത്രണങ്ങളോടെ രഥയാത്ര നടത്തുവാനുള്ള അനുവാദവും തേടിയിരുന്നു.
