Pravasimalayaly

ഇവര്‍ വിവാഹിതരായില്ല……….

കൊച്ചി:തന്റെ വിവാഹത്തേക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ഷാലു റഹിം. നടി ലിജോമോളുമായുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എവിടെനിന്നാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു.

തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ല. എന്നാല്‍ കരിയറിനാണ് പ്രഥമ പരിഗണന. അതിനുശേഷം മാത്രമേ വിവാഹത്തേക്കുറിച്ച് ആലോചിക്കുന്നുള്ളൂ. രണ്ടുമൂന്ന് വര്‍ഷം കഴിഞ്ഞിട്ടുമാത്രമേ അത്തരം ചിന്തകളുള്ളൂ. അദ്ദേഹം വ്യക്തമാക്കി.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിലൂടെയാണ് ഷാലു ശ്രദ്ധേയനായത്. പിന്നീട് ‘കളി’ എന്ന സിനിമയിലും അഭിനയിച്ചു. പുതിയ സിനിമ ജാലിയന്‍ വാലാബാഗ് പുറത്തിറങ്ങാനിരിക്കുകയാണ്. മഹേഷിന്റെ പ്രതികാരത്തിലൂടെ വന്ന് കട്ടപ്പനയിലെ ഹൃതിക് റോഷനിലൂടെ ശ്രദ്ധനേടിയ നടിയാണ് ലിജോമോള്‍.

Exit mobile version