ഇഷ്ട  നടി ജ്യോതികയല്ല, അത് മറ്റൊരു നടി; കാരണവും തുറന്ന് പറഞ്ഞ് സൂര്യ

0
16

സൂര്യയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട  നടിയാരെന്ന്  ചോദിച്ചാൽ ഉത്തരം എന്തായിരിക്കും ? ജ്യോതിക ആയിരിക്കാം എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ നിങ്ങൾക്ക് തെറ്റി. അത് സിമ്രനാണ്.

കരിയറിന്റെ തുടക്കത്തിൽ സൂര്യയ്ക്ക് ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വന്നിരുന്നു. തമിഴിലായിരുന്നിട്ടുകൂടി ഡയലോഗുകൾ പഠിക്കാൻ താരം ഏറെ കഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നു. പല സീനുകളിലും ഡയലോഗ് തെറ്റി, വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വന്നു. ആ സമയത്താണ് ഒരു ഹിന്ദി താരത്തിനൊപ്പം അഭിനയിക്കാനുള്ള അവസരം സൂര്യയ്ക്ക് ലഭിക്കുന്നത്. സിമ്രനായിരുന്നു അത്.

actor surya about the actress he like the most

തമിഴ് ഒട്ടും വശമില്ലാത്തൊരു നായികയായിരുന്നു അവർ. എന്നാൽ ഒരു ഡയലോഗു പോലും അവർ തെറ്റിച്ചില്ല. ഒരു തമിഴ് നാട്ടുകാരിയെപോലെ അവർ ഡയലോഗ് പറഞ്ഞു നിർത്തി. അന്നും ഇന്നും അവർ തനിക്ക് പ്രചോദനമാണെന്ന് സൂര്യ പറയുന്നു.

പീന്നീട് ഒരുപാട് ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചു. മോശം കാര്യങ്ങളോട് നോ പറയാനുള്ള ശേഷി സിമ്രന് ഉണ്ടായിരുന്നു. വിവാഹിതയായ ശേഷവും സിനിമയിൽ അവർ വീണ്ടു തിരികെയെത്തി. അവർ ജോലിയും കുടുംബവും ഒരുപോലെ കൊണ്ടു പോകുന്നു. ഇത് മഹത്തരമായ കാര്യമാണ്. സിമ്രൻ എന്നും തനിക്ക് പ്രചോദനമാണെന്നും സൂര്യ പറയുന്നു.

Leave a Reply