ഈജിപ്തിന് തിരിച്ചടി; സലായുടെ പരിക്ക് ഉടന്‍ ഭേദമാകില്ല

0
31
ലോകകപ്പിനായി സൂപ്പര്‍താരം മുഹമ്മദ് സലായുടെ ചിറകിലേറി കുതിക്കുന്ന ഈജിപ്ത് ടീമിന് തിരിച്ചടി. മുഹമ്മദ് സലായ്ക്ക് ലോകകപ്പിന്റെ പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയലിനെതിരായി നടന്ന മത്സരത്തില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലായ്ക്ക് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമാകാന്‍ ഏകദേശം നാല് ആഴ്ച വിശ്രമം വേണ്ടിവരുമെന്നതിനാലാണ് ലോകകപ്പ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നഷ്ടപ്പെടാന്‍ സാധ്യത. ജൂണ്‍ 15ന് ഉറഗ്വേയായിട്ടാണ് ഈജിപ്തിന്റെ ആദ്യ മത്സരം.

റയല്‍ മാഡ്രിഡിന്റെ പ്രതിരോധ താരം സെര്‍ജിയോ റാമോസിന്റെ കടുത്ത ഫൗളിലാണ് ഇരുപത്തിയഞ്ചുകാരനായ സലായ്ക്ക് പരുക്കേറ്റത്. കണ്ണീരോടെ കളംവിട്ട സലാ ലോകകപ്പില്‍ കളിക്കാനാകുമെന്ന് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നെങ്കിലും ടീം ഫിസിയോ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക മത്സരങ്ങള്‍ നഷ്ടമാകുമെന്നുറപ്പാണ്.

Leave a Reply