Pravasimalayaly

ഉത്തരവ് കത്തിച്ചവരുടെ സ്കൂളിലെ ആകെ കുട്ടികൾ 15, ശമ്പളം 79000

കാഞ്ഞിരത്താനം

കോവിഡ് കാലത്ത് കേരളത്തിൽ ഒരു വിഭാഗം അധ്യാപകർ സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശമ്പളത്തിന്റെ ഒരു ഭാഗം കടമായി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഉത്തരവ് കത്തിയ്ക്കൽ പ്രതിഷേധം വൻ വിമർശനത്തിന് ഇടയാക്കിയിരുന്നു. കുറവിലങ്ങാട് കളത്തൂർ ഹോളി ഗോസ്റ്റ് എൽ പി സ്കൂളിലെ പ്രധാന അധ്യാപകനും ഭാര്യ മരങ്ങാട്ടുപള്ളി സെന്റ് തോമസ് യു പി സ്കൂളിലെ അധ്യാപികയും ഈ കത്തിയ്ക്കൽ പ്രകടനത്തിൽ പങ്കെടുത്തു. എന്നാൽ ഇവർ പഠിപ്പിക്കുന്ന സ്കൂളിലെ കുട്ടികളുടെ എണ്ണം എടുത്താലാണ് സർക്കാരിന്റെ നഷ്ടത്തിന്റെ വലിപ്പം മനസിലാകുന്നത്.

സ്റ്റാൻലി ജോർജ് പ്രധാന അധ്യാപകനായ സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം വെറും 15 ആണ്. ഇദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം 79000 രൂപയും !. ഇദ്ദേഹം KPSTA സംസ്‌ഥാന എക്സിക്യൂട്ടീവ് അംഗം കൂടിയാണ്. ദുരിതകാലത്ത് പാവങ്ങളെ സഹായിക്കുവാൻ 6 ദിവസത്തെ ശമ്പളം 5 മാസത്തേയ്ക്ക് കടമായി തടഞ്ഞു വെക്കുന്നതിന്റെ ഉത്തരവ് അഞ്ചക്ക ശമ്പളം മേടിക്കുന്നവർ അത്യുത്സാഹത്തോടെ കത്തിയ്ക്കുമ്പോൾ അവർക്ക് എന്ത് സാമൂഹ്യ പ്രതിബദ്ധതയാണ് സമൂഹത്തിന് പറഞ്ഞു നല്കാൻ കഴിയുന്നത്. ഇവർ ഈ ദുഷ്പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ ഇട്ടു ആഘോഷമാക്കുകയും ചെയ്യുന്നു.

ഇതുപോലെ വിരലിൽ എണ്ണാവുന്ന എണ്ണം കുട്ടികളെ വെച്ച്കൊണ്ട് സർക്കാരിന് ഭീമമായ നഷ്ടം ഉണ്ടാക്കി ഇതുപോലെയുള്ളവരെ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് തീറ്റിപ്പോറ്റുന്ന നടപടി അവസാനിപ്പിക്കുവാൻ സർക്കാരുകൾ തയ്യാറാവണം. ഇത്തരം സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളെ യാത്ര ചെലവും നൽകി മറ്റ് പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കുവാൻ വിട്ടാൽ ഈ കനത്ത നഷ്ടം സർക്കാരിന് താങ്ങേണ്ടി വരില്ല. പെൻഷൻ പോലുള്ള അധിക ചെലവിൽ നിന്ന് ഒഴിവാകുകയും ചെയ്യും.

കഴിഞ്ഞു പോയ എഴുപത് സംവത്സരങ്ങളായി പള്ളിയുടെയും പട്ടക്കാരന്റെയും ജാതി മതസംഘടന നേതൃത്വങ്ങളുടെയും വിരട്ടലിലും കണ്ണുരുട്ടലിലും വഴങ്ങി, അദ്ധ്യാപക സംഘടനകളുടെ സംഘ ബലത്തിന് മുൻപിൽ ന്യായാന്യായം നോക്കാതെ കാലാകാലങ്ങളിൽ കേരളം ഭരിച്ച സർക്കാരുകൾ കണ്ണടച്ചതിന്റെയും തല യാട്ടിയതിന്റെയും പരിണിത ഫലമാണ് ഇന്ന് ഇത് പോലെ സമൂഹത്തിന്റെ ചോരകുടിച്ചു വീർത്ത വെ ള്ളാനകളെ ചുമക്കേണ്ട ഗതികേട് കേരള സമൂഹത്തിന് ഉണ്ടായിരിക്കുന്നത്. ഒരു ഇടത്പക്ഷ സർക്കാരിനെ കൊണ്ട് മാത്രമേ ഈ ദുർഘട പ്രതിസന്ധിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സാധിക്കു. ഇനി ഒരു വിമോചന സമരത്തിന് കോപ്പ് കൂട്ടാനുള്ള മരുന്നൊന്നും പഴയ പടക്കുതിരകളുടെ പക്കലില്ല എന്ന വസ്തുത ഇടത് നേതൃത്വങ്ങ ൾ തിരിച്ചറിയണം.

Exit mobile version