Pravasimalayaly

ഉത്തര്‍പ്രദേശില്‍ ആളില്ലാ ലെവൽക്രോസിൽ ട്രെയിനും സ്കൂൾബസും കൂട്ടിയിടിച്ച് 13 വിദ്യാർഥികൾ മരിച്ചു

 ലക്നോ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കുഷി നഗറിലാണ് സംഭവം. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. രാവിലെ ആറേ മുക്കാലോാടെ ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 25 പേരാണ് വാനില്‍ ഉണ്ടായിരുന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഇവരില്‍ ഭൂരിഭാഗവും കുട്ടികള്‍ ആയിരുന്നു.

പത്ത് വയസ്സോളം പ്രായമുള്ളവരാണ് മരിച്ചവരില്‍ കൂടുതലും എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റവരെ ഇവരെ ആശുപത്രിയില്‍ എത്തിക്കും മുന്നേ മരണം സംഭവിച്ചു. മരിച്ച 13 കുട്ടികളില്‍ പലരുംസംഭവ സ്ഥലത്ത് തന്നെ മരിക്കുക ആയിരുന്നു. മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയേ മരിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കുശി നഗറിലെ ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.
പരിക്കേറ്റവരെ എല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി. 25ഓളം കുട്ടികള്‍ വാനില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് റിപ്പോര്‍ട്ട്. സ്‌കൂളിലേക്ക് രാവിലെ പോവുകയായിരുന്നു കുട്ടികള്‍. അപകടം ഉണ്ടായതോടെ നാട്ടുകാരെല്ലാം ഓടി എത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ട്രെയിന്‍ എത്താറായിട്ടും റെയില്‍വേ ക്രോസംഗ് ഗേറ്റ് പൂട്ടാതിരുന്നതാണ് അപകടത്തിന് വഴിവെച്ചത്.
കുട്ടികളെ കൂടാതെ ഡ്രൈവറും മരിച്ചതായാണ് റിപ്പോര്‍ട്ട്. സാധാരണ ഈ സ്‌കൂള്‍ ബസ് രാവിലെ ആറു മണിയോടെ ഈ വഴി പോകുന്നതാണ്. ഇന്ന് വൈകിയോടിയതോടെ 6.45നാണ് സ്‌കൂള്‍
ബസ് ഈ ഭാഗത്ത് എത്തിയും അപകടത്തില്‍ പെടുന്നതും.

Exit mobile version