Pravasimalayaly

ഉന്നാവോ ബലാത്സംഗ കേസിൽ ബിജെപി എംഎല്‍എ അറസ്റ്റില്‍

 

ഡൽഹി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എയെ സിബിഐ അറസ്റ്റ് ചെയ്തു. ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറിനെ രാവിലെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. കേസിൽ അന്വേഷണ ചുമതലയുള്ള സിബിഐ ആണ് എംഎൽഎയെ അറസ്റ്റ് ചെയ്തത്. ഉന്നാവോ ബലാല്‍സംഗ കേസില്‍ പ്രതിയായ എം.എല്‍.എക്കെതിരെ തെളിവില്ലെന്നായിരുന്നു യുപി സര്‍ക്കാറിന്‍റെ വാദം. എം.എല്‍.എയുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകവേയാണ് സര്‍ക്കാരിന്‍റെ ഈ നിലപാട് അലഹാബാദ് ഹൈക്കോടതിക്ക് മുൻപിൽ വ്യക്തമാക്കിയത്.

ആവശ്യമായ തെളിവ് കിട്ടിയാല്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യുമെന്നായിരുന്നു അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചത്. അധികാരം ഉപയോഗിച്ച് എം.എല്‍.എ അന്വേഷണം അട്ടിമറിക്കാന്‍ ഇടയുണ്ടെന്ന് ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയും പറഞ്ഞിരുന്നു. ഇതിനിടെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് യുപി സര്‍ക്കാരിന് മേൽ എംഎല്‍എയുടെ അറസ്റ്റിന് സമ്മര്‍ദ്ദമുണ്ടാവുകയായിരുന്നു.

Exit mobile version