തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ 11 ജില്ലകളിലെ 28 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 20 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലെയും കോഴിക്കോട് ജില്ലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലെയും തിരുവനന്തപുരം ജില്ലയിലെ ഒരു ജില്ലാപഞ്ചായത്ത് വാര്‍ഡിലെയും എറണാകുളം ജില്ലയിലെ ഒരു നഗരസഭാ വാര്‍ഡിലെയും പാലക്കാട് ജില്ലയിലെ രണ്ട് നഗരസഭാ വാര്‍ഡുകളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഈ വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക ജൂലൈ ഒന്‍പതിന് പ്രസിദ്ധീകരിക്കും. അവകാശവാദങ്ങളും ആക്ഷേപങ്ങളും ജൂലൈ 23 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന് – ഫാറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് – ഫാറം 6 പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം – ഫാറം 7 എന്നീ അപേക്ഷകളാണ് ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് ഫാറം-5-ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കണം. അവകാശവാദങ്ങളിലും ആക്ഷേപങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ആഗസ്റ്റ് രണ്ട് ആണ്. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തിയതിയായ 2019 ജനുവരി ഒന്നിനോ, അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്/നഗരസഭ ഓഫീസുകളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. നിലവിലെ പട്ടിക ംംം.ഹഴെലഹലരശേീി.സലൃമഹമ.ഴീ്.ശി -ല്‍ ലഭ്യമാണ്. തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍, പോത്തന്‍കോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂര്‍, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തന്‍കോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയില്‍, കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ മലപ്പാറ, പത്തനംതിട്ട ജില്ലയില്‍, നാറാണം മൂഴി ഗ്രാമ പഞ്ചായത്തിലെ കക്കുടുമണ്‍, കോട്ടയം ജില്ലയില്‍, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട്, ഇടുക്കി ജില്ലയില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയില്‍, കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂര്‍ ജില്ലയില്‍, കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുഴൂര്‍, പാലക്കാട് ജില്ലയില്‍, ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലെ ഷൊര്‍ണൂര്‍ ടൗണ്‍, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂര്‍ക്കോട് നോര്‍ത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തില്‍ക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയില്‍, മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാള്‍, കോഴിക്കോട് ജില്ലയില്‍, മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ് കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസര്‍ഗോഡ് ജില്ലയില്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാര്‍ഡുകളിലെ വോട്ടര്‍പട്ടികയാണ് ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുക്കുന്നത്