എം പി മാരുടെ ഫണ്ട് രണ്ട് വർഷത്തേയ്ക്ക് മരവിപ്പിക്കുവാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള ചില എംപി മാരുടെ ഫണ്ട് വിനിയോഗം ഗുണകരമായിരുന്നുവെന്നും കേന്ദ്രസർക്കാർ തീരുമാനം സംസ്‌ഥാനത്തിന് ഇത് നഷ്ടമാക്കും.
തദ്ദേശീയ തലത്തിൽ വേണ്ടി വരുന്ന വികസന പ്രവർത്തനങ്ങൾക്കും പ്രകൃതി ക്ഷോഭങ്ങളുടെ ആശ്വാസ നടപടികൾക്കും പുനരുദ്ധാരണത്തിനും എംപി മാരുടെ ഫണ്ട് അനിവാര്യതയാണ്.
കോവിഡ് 19 ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫണ്ട് വിതരണം അസന്തുലിതവും വിവേചനപരവും ആയിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു