Pravasimalayaly

എം പി ഫണ്ട് വെട്ടിക്കുറയ്ക്കുവാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ എംപിമാർ

ന്യൂ ഡൽഹി

പാർലമെന്റ് അംഗങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കുവാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ എം പി മാർ രംഗത്ത്. കോവിഡ് ദുരിതാശ്വാസ സഹായ നിധിയിലേക്ക് രണ്ട് വർഷത്തെ എംപി ഫണ്ട് സ്വരൂപിക്കുവാനാണ് കേന്ദ്രസർക്കാർ നീക്കം. എന്നാൽ രാജ്യമൊട്ടാകെ വികസന മുരടിപ്പിലേയ്ക്ക് ഈ തീരുമാനം നയിക്കുമെന്നാണ് പ്രതിപക്ഷ എംപിമാർ ആരോപിക്കുന്നത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കഴിയുന്ന രീതിയിൽ എം പിമാർ പണം നൽകുന്നുണ്ട്. രണ്ട് കൊല്ലത്തെ ഫണ്ട് വീണ്ടും വെട്ടിച്ചുരുക്കിയാൽ വികസന പ്രവർത്തനങ്ങളെ അത് ദോഷകരമായി ബാധിക്കും

Exit mobile version