Pravasimalayaly

എം വി ഗോവിന്ദനെതിരായ പരാമർശം; അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ സ്വപ്‌ന സുരേഷ് ഹാജരാകണമെന്ന് ഹൈക്കോടതി

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ഫേസ്‌ബുക്ക്‌ ലൈവിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയ കേസിൽ സ്വപ്ന സുരേഷിന് തിരിച്ചടി. സ്വപ്‌ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകി.

തളിപ്പറമ്പ്‌ പോലീസ്‌ നോട്ടീസയച്ചത് ചോദ്യം ചെയ്ത് സ്വപ്ന നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേസിൽ പ്രതിയായ ആൾക്ക് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകിയാൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. പ്രതിയുടെ പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ചെല്ലേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി.

മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിജേഷ് പിളളവഴി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബെംഗളൂരിൽ വച്ച്‌ 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തുവെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം. ഫേസ്ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.

Exit mobile version