Pravasimalayaly

എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമം തുടര്‍ച്ചയാവുന്നു: സുരക്ഷഒരുക്കാന്‍ അധികൃതര്‍ വൈകുന്നു

കൊച്ചി: സംസ്ഥാനത്തെ എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാതെ ബാങ്കുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം ജില്ലയില്‍ രണ്ടിടത്താണ് എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഫോര്‍ട്ടുകൊച്ചിയിലും കൂത്താട്ടുകുളത്തും. ഫോര്‍ട്ടുകൊച്ചിയിലെ എസ്ബിഐയുടെ എടിഎമ്മില്‍ മോഷണശ്രമത്തിനിടെ പിടിയിലായത് രാജസ്ഥാന്‍ സ്വദേശികളായ രണ്ടു യുവാക്കളാണ്. എടിഎം കൗണ്ടറില്‍ കയറിയ രണ്ടുപേര്‍ ക്യാമറ മറയ്ക്കാന്‍ ശ്രമിക്കുന്നത്, കൗണ്ടറിനോടു ചേര്‍ന്ന ബാങ്ക് ശാഖയിലെ ശുചീകരണ ജോലിക്കാരി മോണിറ്ററില്‍ കണ്ടതാണ് കവര്‍ച്ചാ ശ്രമം പൊളിയാനിടയാക്കിയത്. വേണ്ടത്ര സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ വിമുഖത കാട്ടുകയാണ്. കൂത്താട്ടുകുളം ഇസാഫ് ബാങ്കിന്റെ എടിഎം കൗണ്ടറില്‍ പുലര്‍ച്ചെ ുണികൊണ്ടു മുഖം മറച്ച രണ്ടു പേര്‍ നില്‍ക്കുന്നത് ടൗണിലെ മാംസ വില്‍പ്പനക്കാരായ തദ്ദേശവാസി കണ്ടതാണ് കോതമംഗലം, കൊല്ലം സ്വദേശികളായ മോഷ്ടാക്കളെ കുടുക്കിയത്. ്. ഇതിനിടെ, എസ്ബിഐ അക്കൗണ്ടുകളില്‍ നിന്ന് ഇടപാടുകാരറിയാതെ ഇതര സംസ്ഥാനങ്ങളിലെ എടിഎമ്മുകള്‍ വഴി പണം പിന്‍വലിക്കുന്ന തട്ടിപ്പും തുടരുകയാണ്. എടിഎം, ഡെബിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വര്‍ധിക്കുന്നു

Exit mobile version