എന്താ ജോണ്‍സാ കള്ളില്ലേ കല്ലുമ്മക്കായില്ലേ……..വര്‍ഷങ്ങള്‍ക്കുശേഷം മമ്മൂട്ടി പാടി

0
31

രണ്ടെണ്ണം വീശുമ്പോള്‍ പാടാന്‍ ഒരു ഐറ്റം കിട്ടി: മമ്മൂട്ടിയുടെ ഗാനത്തെ ഏറ്റെടുത്ത് ആരാധകര്‍
‘വളരെക്കാലം കൂടിയാണ് ഞാന്‍ ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങളെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.’, എന്ന് മമ്മൂട്ടി

നാളെ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രമായ ‘അങ്കിളി’ലെ ഒരു ഗാനത്തിന്റെ മേക്കിംഗ് വീഡിയോ ഇന്ന് റിലീസ് ചെയ്തു. മമ്മൂട്ടി തന്നെ യാണ് ‘എന്താ ജോണ്‍സാ കള്ളില്ലേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിചിരിക്കുന്നത്. ഫേസ്ബുക്കില്‍ വീഡിയോ പങ്കു വച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു.

”വളരെക്കാലം കൂടിയാണ് ഞാന്‍ ഒരു പാട്ട് പാടാന്‍ ശ്രമിക്കുന്നത്. നിങ്ങലെല്ലാവര്‍ക്കും ഇഷ്ടമാകുമെന്ന് കരുതുന്നു.” ഗാനം കേട്ട ശേഷം പ്രേക്ഷകരുടെ അഭിപ്രായം അറിയിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അത് പ്രകാരം, ഫേസ്ബുക്ക് പോസ്റ്റിനു താഴെ ആരാധകര്‍ തങ്ങളുടെ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

 

Leave a Reply