Pravasimalayaly

എന്താ ലാലേട്ടാ ഇത്ര സിംപ്ലിസിറ്റി,പ്രണവും അതുപോലെ തന്നെ: മോഹന്‍ലാലിന്റെ രസകരമായ മറുപടി വൈറലാകുന്നു

കൊച്ചി:അച്ഛന്റെയും മകന്റെയും ഈ സിംപ്ലിസിറ്റിയുടെ കാരണം എന്താണ് ? അവതാരകയുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ലാലേട്ടന്‍ആദി എന്ന ആദ്യ ചിത്രം കൊണ്ടു തന്നെ മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് പ്രണവ് മോഹന്‍ലാല്‍. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെ സംഘട്ടനം ചെയ്യുവാനുള്ള കഴിവാണ് പ്രണവിനെ വേറിട്ടു നിര്‍ത്തുന്നത്.

ചിത്രത്തിന്റെ നൂറാം ദിന ആഘോഷം ഇന്നലെ എറണാകുളം ഗോകുലം പാര്‍ക്കില്‍ നടന്നു.ചിത്രത്തിന്റെ ഭാഗമായ എല്ലാവര്ക്കും ലാലേട്ടന്‍ ആണ് മൊമെന്റോ കൊടുത്തത്.ഇത് ആദ്യമായാണ് ലാലേട്ടന്‍ ഇങ്ങനെ എല്ലാവര്‍ക്കും മൊമെന്റോ കൊടുക്കുന്നത്.
ചടങ്ങില്‍ മോഹന്‍ലാല്‍ , സുചിത്ര മോഹന്‍ലാല്‍ ,പ്രണവ് മോഹന്‍ലാല്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Exit mobile version