Pravasimalayaly

എന്‍എംസിഎ സ്ഥാപകന്‍ വിജയന്‍ ചേട്ടന്റെ (ആര്‍.വിജയകുമാര്‍) സപ്തതി ആഘോഷം നോട്ടിംഗ്ഹാമില്‍

ഞായറാഴ്ച്ച വൈകുന്നേരം ആറുമുതല്‍ 10വരെ

നോട്ടിംഗ്ഹാം: മലയാളികളുടെ കൂട്ടായ്മയക്ക് നോട്ടിംഗ്ഹാമില്‍ കാരണക്കാരനായ പ്രിയപ്പെട്ട വിജയന്‍ ചേട്ടന്‍( ആര്‍.വിജയകുമാര്‍) സപ്തതിയുടെ നിറവില്‍. സപ്തതി ആഘോഷങ്ങള്‍ നോട്ടിംഗ്ഹാം മലയാളി കുടുംബാംഗങ്ങള്‍ അി ഗംഭീരമായാണ് ആഘോഷിക്കാന്‍ തയാറെടുത്തിട്ടുള്ളത്. നോട്ടിംഗ്ഹാം മലയാളി കള്‍ച്ചര്‍ അസോസിയേഷന്‍(എന്‍എംസിഎ) ന്റെ സ്ഥാപകന്‍, മഎന്‍എംസിഎയുടെ മുന്‍ പ്രസിഡന്റ്, പേട്രണ്‍ എന്നീ പദവികള്‍ വഹിച്ചിട്ടുള്ള വിജയന്‍ചേട്ടനെ അറിയാത്ത യു.കെ മലയാളികള്‍ വളരെ കുറവാണ്. 1974 മുതല്‍ യുകെയിലെ മലയാളികളുടെ ഓരോ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുന്ന വിജയന്‍ചേട്ടന്റെ സപ്തി ആഘോഷിക്കാന്‍ എന്‍എംസിഎ എല്ലാ ക്രമീകരണങ്ങളും ഒരുക്കി. ഏഴാം തീയി ഞായറാഴ്ച്ച വൈകുന്നേരം ആറുമുതല്‍ 10 വരെയാണ് സപ്തതി ആഘോഷങ്ങള്‍ ഒരുക്കിയിട്ടുള്ളത്.നോട്ടിംഗ്ഹാം എന്‍ജി 11 ബിഎന്‍ഇ വില്ലേജ് റോഡിലെ ക്ലിന്റണ്‍ വില്ലേജ് ഹാളിലാണ് സപ്തതി ആഘോഷങ്ങള്‍ നടക്കുന്ന്. ഈ ഗംഭീരചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.ചടങ്ങില്‍ ഓരോരുത്തരുരേയും സീറ്റ് ഉറപ്പിക്കുന്നതിനായി നോട്ടിംഗ്ഹാം പൗര സമിതി അംഗങ്ങളുമായി ബന്ധപ്പെടുക ജെയ്ന്‍ സെബാസ്റ്റ്യന്‍-07988498250 മധു ഏബ്രഹാം-07961276468 കുരുവിള തോമസ്-07960431430 ഡിക്‌സ ജോര്‍ജ്-07403312250 സാവിയോ ജോസ്-07877427540

Exit mobile version