Sunday, September 29, 2024
HomeNewsNationalഎയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ലോക്ക്ഡൗൺ കാരണം നിർത്തി വെച്ചിരിക്കുന്ന വിദേശത്തേക്കുള്ള വിമാന സർവീസുകൾ വീണ്ടും തുടങ്ങുന്നതിന്റെ മുന്നോടിയായി ടിക്കറ്റ് ബുക്കിങുകൾ ആരംഭിച്ചു. ഇന്ത്യയിൽനിന്നും യുകെ, യുഎസ്എ, ഓസ്‌ട്രേലിയ, ജർമ്മനി, ഫ്രാൻസ്, സിംഗപ്പുർ എന്നീ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് അഞ്ച് മണിക്ക് ആരംഭിക്കുമെന്ന് എയർ ഇന്ത്യയാണ് അറിയിച്ചത്.

വിശദവിവരങ്ങൾക്കായി എയർ ഇന്ത്യയുടെ വെബ്‌സൈറ്റ് സന്ദർശിക്കുകയോ 0124 2641407/02026231407/18602331407 എന്നീ നമ്പറുകളുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

32 രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് മെയ് 16ന് ആരംഭിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments