എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

0
35

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. അതാതു ജില്ലാ കലക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം, വയനാട് ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്ട് അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള സ്‌കൂളുകള്‍ക്കാണ് അവധി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.

അതിനിടെ, നാളെ മുതല്‍ നാലു ദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ മുന്നറിയിപ്പു നല്‍കി. മലയോര യാത്രകള്‍ ഒഴിവാക്കണം, ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചലിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Leave a Reply