കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ലോക്കൽ മാനേജ്‍മെന്റ് അവതാളത്തിലാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഗോഡൗണുകളിൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടക്കുകയാണെന്നും അവ ഫലപ്രദമായി വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും സുരേന്ദ്രൻ ആക്ഷേപിക്കുന്നു. വൈകുന്നേരം ആറു മണിക്കുള്ള പത്രസമ്മേളനവും അത് പ്രമുഖ പി ആർ കമ്പനിയെ കൊണ്ട് പ്രചരിപ്പിച്ചതുംകൊണ്ട് എല്ലാമായെന്നും കരുതേണ്ടന്നും ബിജെപി സംസ്‌ഥാന പ്രസിഡന്റ് തുറന്നടിച്ചു.
എല്ലാം ആയെന്ന് കരുതേണ്ട : കെ സുരേന്ദ്രൻ
