എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മ വേണം’; ബല്‍റാമിന്റെ ട്രോളിന് മറുപടിയുമായി കളക്ടര്‍ ബ്രോ

0
29

ന്യൂഡല്‍ഹി : സിവില്‍ സര്‍വീസ് വിജയികളെ ആശംസിച്ച് കോഴിക്കോട് മുന്‍ കലക്ടര്‍ പ്രശാന്ത് നായര്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിനെ ട്രോളി വിടി ബല്‍റാം. അതിന് തക്ക തിരിച്ചടി നല്‍കി കളക്ടര്‍ ബ്രോ. പ്രതികരണങ്ങളുമായി മറ്റുള്ളവരും പിന്നാലെ എത്തിയതോടെ ചര്‍ച്ചയും ട്രോളും കൊഴുക്കുകയാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗത്ത് പ്രശാന്ത് നായര്‍ ഇങ്ങനെ കുറിച്ചിരുന്നു. ‘ഒന്നേ പറയാനുള്ളൂ, സിവില്‍ ആയിരിക്കണം, സിവില്‍ സര്‍വന്റായിരിക്കണം, സിവില്‍ ഇഞ്ചിനീരായിരിക്കണം. ഈ അധോലോകത്തേക്ക് നിങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുകയാണ്’.’അപ്രിയമായ ശരികള്‍ ചെയ്യുമ്പോള്‍ ചൊറിയപ്പെടാനും, ഇടംകാലുകൊണ്ട് തൊഴിച്ച് സ്ഥലം മാറ്റപ്പെടാനും ഒരാപ്പീസര്‍ വേണം’ ; വ്യത്യസ്ത ആശംസയുമായി പ്രശാന്ത് നായര്‍

ഇതിന് സിവില്‍ സര്‍വീസ് തിരഞ്ഞെടുക്കാന്‍ യോഗ്യത സിവില്‍ എന്‍ജീനിയര്‍മാര്‍ക്കാണെന്ന, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിന്റെ ‘കണ്ടെത്തലി’നെ ട്രോളി വി ടി ബല്‍റാം എംഎല്‍എ കമന്റ് ഇട്ടു.

‘നല്ലൊരു സിവില്‍ വക്കീലിനേ നല്ലൊരു സിവില്‍ സര്‍വ്വീസുകാരനാകാന്‍ കഴിയൂ. ക്രിമിനല്‍ വക്കീലാണെങ്കില്‍ നിങ്ങളീപ്പറഞ്ഞ അധോലോകത്ത് വിലസാം’.

ഇതിന് ഉടന്‍ തന്നെ വക്കീല്‍ പരീക്ഷ കൂടി പാസ്സായ പ്രശാന്ത് നായര്‍ മറുപടിയുമായെത്തി. ‘ഞങ്ങള്‍ അധോലോകത്തിരുന്ന് രാഷ്ട്രീയക്കാര്‍ മുകളില്‍ ചെയ്യുന്നതൊക്കെ കാണുന്നുണ്ട്. എല്ലാം കണ്ടോണ്ട് താഴെയൊരുത്തനുണ്ടെന്ന് ഓര്‍മ്മ വേണം’.കളക്ടര്‍ ബ്രോയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ മറ്റുള്ളവരും കമന്റുകളുമായെത്തിയതോടെ സോഷ്യല്‍ മീഡിയ ചര്‍ച്ചയും കൊഴുക്കുകയാണ്.

Leave a Reply