എസ്എഫ്‌ഐ കരിങ്കൊടി; കാറില്‍ നിന്നിറങ്ങി ഗവര്‍ണര്‍; പൊലീസിന് ശകാരം, കൊല്ലത്ത് നാടകീയ രംഗങ്ങള്‍

0
24

കൊല്ലം: കൊല്ലം നിലമേലില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐയുടെ കരിങ്കൊടി. 50ല്‍ അധികം പ്രവര്‍ത്തകരാണ് ?ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ ഗവര്‍ണര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പൊലീസിനെ ശകാരിച്ച ?ഗവര്‍ണര്‍ വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ നില്‍ക്കുകയാണ്. സമീപത്തെ കടയില്‍ കയറിയ ഗവര്‍ണര്‍ വെള്ളം കുടിച്ചു. തുടര്‍ന്നും പൊലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Leave a Reply