Pravasimalayaly

എസ്എസ്എൽസി ഫലം മെയ് 20ന്, പ്ലസ് ടു 25ന്; സ്കൂളുകൾ ജൂൺ ഒന്നിനു തുറക്കും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കും. വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ 289 വിദ്യാർഥികളും ഇക്കൊല്ലം പരീക്ഷ എഴുതി.

ഹയർ സെക്കൻഡറിയിൽ 4,42,067 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

Exit mobile version