എ പ്ലസുകാരിയെ അഭിനന്ദിക്കാന്‍ വീടിന്റെ പൂട്ടുപൊളിച്ച് സ്ഥാനാര്‍ത്ഥി എത്തി

0
32

ആലപ്പുഴ : എസ്എസ്എല്‍സിയ്ക്ക് മുഴുവന്‍ എ പ്ലസ് വാങ്ങിയ കുട്ടിയെ അഭിനന്ദിക്കാന്‍ മുറിയുടെ പൂട്ടു പൊളിച്ച് സ്ഥാനാര്‍ത്ഥി. ബുധനൂര്‍ പഞ്ചായത്തിലെ കൊടുകുളഞ്ഞിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ പ്രചാരണത്തിരക്കിലായിരുന്നു. ഇതിനിടെയാണ് എസ്എസ്എല്‍സി ഫലം വരുന്നത്. തൊട്ടടുത്ത വീട്ടിലെ സോനാലക്ഷ്മിയെന്ന കുട്ടിക്ക് മുഴുവന്‍ എ പ്ലസ് ലഭിച്ചതായി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ അറിയിച്ചു.

മികച്ച വിജയം നേടിയ മിടുക്കിയെ അഭിനന്ദിക്കാതിരിക്കുന്നതെങ്ങനെ ?. പക്ഷെ വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥി നേരിട്ടത് ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍. സോനയുടെ മുറിയുടെ പൂട്ടു തുറക്കാനാകുന്നില്ല. കുട്ടിയാകട്ടെ മുറിക്കകത്ത് പെട്ട നിലയിലും. സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും പതിനെട്ടടവും പയറ്റിയിട്ടും പൂട്ട് തുറക്കാനാകുന്നില്ല. ചിലര്‍ വാതില്‍ ചവിട്ടിത്തുറക്കാനും ശ്രമിച്ചു.

ഇതിനിടെ പൂട്ട് തുറക്കാന്‍ വിദഗ്ധനെ സ്ഥലത്തെത്തിച്ച് മുറിയുടെ പൂട്ട് തുറന്നു. കുട്ടിയെ ഷാള്‍ അണിയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഭിനന്ദിച്ചു. കുട്ടിയ്ക്ക് എല്ലാ ആശംസകളും നേര്‍ന്ന സ്ഥാനാര്‍ത്ഥി, ഇനി ഇങ്ങനെ കതകടയ്ക്കരുതെന്ന ഉപദേശവും നല്‍കിയാണ് മടങ്ങിയത്.

Leave a Reply