Pravasimalayaly

ഏപ്രിൽ 14 കാനഡയിലെ സിറ്റി ഓഫ് ബർണബൈ ഡോ ബി ആർ അംബേദ്‌കർ സമത്വ ദിനമായി ആചരിക്കും

കാനഡ

ഇന്ത്യൻ ഭരണഘടനാ ശിൽപി ഡോ ബി ആർ അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14 ഡോ ബി ആർ അംബേദ്‌കർ സമത്വ ദിനമായി ആചരിക്കുമെന്ന് ചാൻസലർ സാവ്‌ ദാലിവാൾ അറിയിച്ചു. ഇന്ത്യയിലാണ് ജനിച്ചതെങ്കിലും സമത്വത്തിന് വേണ്ടി ഡോ അംബേദ്‌കർ നടത്തിയ പോരാട്ടങ്ങൾ ലോകമെങ്ങും കാലിക പ്രസക്തി ഉള്ളതാണ്. സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുള്ള നഗരത്തിലെ ഔദ്യോഗിക ഇടങ്ങളിലും ഹാളുകളിലും ഡോ അംബേദ്കറുടെ ചിത്രം പ്രദർശിപ്പിക്കുമെന്നും ഇത് സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ സമത്വത്തെപ്പറ്റി ഓർമ്മിക്കാൻ ഇടയാക്കുമെന്നും ചാൻസലർ പ്രത്യാശ പ്രകടിപ്പിച്ചു.

ലോകമെങ്ങും അസമത്വം പടരുന്ന സാഹചര്യത്തിൽ കാനഡയെ പോലെ വൈവിധ്യമാർന്ന ഒരു രാജ്യം അസമത്വത്തെ തുടച്ചു നീക്കുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുകയും ശക്തീകരിക്കുകയും ചെയ്യേണ്ടതുണ്ട്.

1891 ഏപ്രിൽ 14 ന് ഇന്ത്യയിലെ ദലിത് സമൂഹത്തിൽ ജനിച്ച ഡോ ബി ആർ അംബേദ്‌കർ ഭരണ ഘടന ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ആവുകയും ഭരണഘടനാ നിർമ്മിക്കുകയും ചെയ്തു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന 1950 ൽ നിലവിൽ വന്നു. ഡോ അംബേദ്കറുടെ സമർപ്പിതമായ ശ്രമങ്ങൾ സാമൂഹ്യ നീതിയും സാമ്പത്തിക ക്രമീകരണവും രാജ്യത്ത് കൊണ്ടുവന്നത് ഇന്ത്യയിൽ മാത്രമല്ല ലോകമെങ്ങും ആഘോഷിക്കേണ്ടതാണെന്ന് ഭരണകൂടം പുറപ്പെടുവിച്ച പ്രഖ്യാപനത്തിൽ പറയുന്നു

Exit mobile version