Pravasimalayaly

ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം’, ഇല്ലെങ്കില്‍ നിയമനടപടി; ഇപിക്ക് സതീശന്റെ നോട്ടീസ്

തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചു. ഇ പി തനിക്കെതിരെ അപകീര്‍ത്തികരവും അവാസ്തവവുമായ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് വി ഡി സതീശന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇ പി ജയരാജന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായര്‍ മുഖേനയാണ് നോട്ടീസ് അയച്ചതെന്ന് സതീശന്‍ അറിയിച്ചു.അശ്ലീല വീഡിയോ ഇറക്കാന്‍ വിദഗ്ധനാണ് വി ഡി സതീശന്‍ എന്ന പ്രസ്താവനയാണ് നോട്ടീസിന് ആധാരമായത്. അപകീര്‍ത്തികരവും അവാസ്തവവും വ്യാജവുമായ പ്രസ്താവന ഏഴ് ദിവസത്തിനകം പിന്‍വലിച്ച് ഇ പി ജയരാജന്‍ പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് നോട്ടീസില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

Exit mobile version