Pravasimalayaly

‘ഐ’ക്കുള്ളിലെ ‘അതൃപ്തി ഗ്രൂപ്പ്’; മുരളീധരന്റെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങി; ഗ്രൂപ്പിന്റെ രഹസ്യയോഗം കൊച്ചിയില്‍

കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പിന് ചരട്‌വലി തുടങ്ങി. ഐ ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തിയുള്ളവരാണ് പുതിയ ഗ്രൂപ്പ് രൂപീകരിക്കാന്‍ ഒരുക്കുന്നത്. കെ മുരളീധരന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് രൂപീകരിക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. വിശാല ഐ ഗ്രൂപ്പിനോടും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിനോടും അതൃപ്തിയുള്ളവരുടെ യോഗം കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു.

പുതിയ ഗ്രൂപ്പ് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള യോഗം കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണ് സംഘടിപ്പിച്ചത്. ഇന്നലെ നടന്ന യോഗം മുന്‍ എംഎല്‍എ എം.എ. ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

ഇതു വരെ പാര്‍ട്ടയിലെ ആരും പുതിയ ഗ്രൂപ്പിനെക്കുറിച്ച് പരസ്യമായി ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. പക്ഷേ നിലവിലെ ഗ്രൂപ്പ് നേതൃത്വത്തില്‍ പലരും അസംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ കെ. കരുണാകരന്‍ അനുകൂലികളാണ് ഇതിനു പിന്നിലെന്ന് വിവരം

Exit mobile version