Pravasimalayaly

ഐക്യരാഷ്ട്ര സംഘടനയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി


ദില്ലി

: ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വര്‍ഷം പൂര്‍ത്തിയാകുന്ന 2022 ഓടെ എല്ലാവര്‍ക്കും വീടെന്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി. ഐക്യരാഷ്ട്രസഭയുടെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഎന്‍ അജണ്ടയെ പൂര്‍ണ്ണമായി പിന്തുണച്ച്‌ കൊണ്ട് ആഗോള ഐക്യം നിലനിര്‍ത്തുന്നതിലും സാമൂഹിക-സാമ്ബത്തിക തുല്യത മെച്ചപ്പെടുത്തുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിലും ഇന്ത്യ പ്രതിജ്ഞാബദ്ധമായിക്കുമെന്നും മോദി പറഞ്ഞു. വെര്‍ച്വല്‍ സംവിധാനത്തിലൂടെ പ്രധാനമന്ത്രി യോഗത്തെ അഭിസംബോധന ചെയ്തത്.
193 അംഗ രാജ്യങ്ങളെ ഐക്യരാഷ്ട്ര സഭ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നുവെന്ന് നരേന്ദ്ര മോദി. അംഗത്വത്തിനൊപ്പം സംഘടനയില്‍ നിന്നുള്ള പ്രതീക്ഷകളും വളര്‍ന്നുവെന്നു. ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികം ഈ വര്‍ഷം നമ്മള്‍ ആഘോഷിക്കുന്നത്. മനുഷ്യപുരോഗതിക്ക് യുഎന്‍ നല്‍കിയ നിരവധി സംഭാവനകളെ തിരിച്ചറിയേണ്ട അവസരമാണിത്. ഇന്നത്തെ ലോകത്ത് യുഎന്നിന്റെ പങ്കും പ്രസക്തിയും വിലയിരുത്താനുള്ള അവസരം കൂടിയാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

നമ്മുടെ മുദ്രാവാക്യം ‘സബ്ക സാത്ത്, സബ്ക വികാസ്, സബ്ക വിശ്വാസ്’ – അതായത് ‘ഒരുമിച്ച്‌, എല്ലാവരുടേയും വളര്‍ച്ചയ്ക്ക്, എല്ലാവരുടെയും വിശ്വാസത്തോടെ’ എന്നര്‍ത്ഥം.ആരെയും ഉപേക്ഷിക്കരുതെന്ന സുസ്ഥിര വികസന ലക്ഷ്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നത്. തുടക്കം മുതല്‍ തന്നെ യുഎന്നിന്റെ വികസന പ്രവര്‍ത്തനങ്ങളെയും എക്കണോമിക് ആന്‍ സോഷ്യല്‍ കൗണ്‍സിലിനേയും ഇന്ത്യ സജീവമായി പിന്തുണച്ചിട്ടുണ്ട്. ഇക്കോസോക്കിന്റെ ആദ്യ പ്രസിഡന്റ് ഒരു ഇന്ത്യക്കാരനായിരുന്നു. ഇക്കോസോക്ക് അജണ്ട രൂപപ്പെടുത്തുന്നതിലും ഇന്ത്യ സംഭാവന നല്‍കി.

2025 ഓടെ ടിബി നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യ വിന്യസിച്ച സാങ്കേതിക വിദ്യകളില്‍ നിന്നും പുതുമകളില്‍ നിന്നും വികസന പരിപാടികളില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാം. ആഭ്യന്തര പരിശ്രമങ്ങളിലൂടെ, അജണ്ട 2030 ഉം സുസ്ഥിര വികസന ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ ഞങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറ്റ് വികസ്വര രാജ്യങ്ങളുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് തൊട്ടുപിന്നാലെ ഐക്യരാഷ്ട്രസഭയുടെ 50 സ്ഥാപക അംഗങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം നിരവധി കാര്യങ്ങളില്‍ മാറ്റം വന്നു. തുടക്കം മുതല്‍ തന്നെ യുഎന്നിന്റെ വികസന പ്രവര്‍ത്തനങ്ങളെയും ഇക്കോസോക്കിനെയും ഇന്ത്യ സജീവമായി പിന്തുണച്ചിട്ടുണ്ട്. കൊവിഡ് എന്ന മഹാമാപി എല്ലാ രാജ്യങ്ങളേയും ഉലച്ചിട്ടുണ്ട്. പൊതുജനങ്ങളും സര്‍ക്കാരും പങ്കാളികളായികൊണ്ട് ഒരു ജനകീയ മുന്നേറ്റത്തിലൂടെയാണ് കൊവിഡിനെതിരെ ഇന്ത്യ പോരാടുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതു യോഗത്തില്‍ സംസാരിച്ചത്.ജൂണ്‍ 17നായിരുന്നു എല്ലാവരുടേയും പിന്തുണയോടെ ഇന്ത്യ 15 അംഗ സുരക്ഷാ സമിതിയില്‍ വീണ്ടും അംഗമാകുന്നത്. ഇന്ത്യയ്ക്ക് 2021-22 കാലഘട്ടത്തിലേക്കാണ് സുരക്ഷാ സമിതിയില്‍ അംഗത്വം ലഭിച്ചിരിക്കുന്നത്. എട്ടാമത്തെ തവണയാണ് ഏഷ്യന്‍ മേഖലയിലെ ഏകരാജ്യം എന്ന നിലയില്‍ ഇന്ത്യ സുപ്രധാന സമിതിയില്‍ വരുന്നത്.

Exit mobile version