ഐപിഎല്‍ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് തമന്ന വാങ്ങുന്ന തുക!

0
218

പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിക്കാൻ ഇനി മണിക്കൂറുകള്‍ മാത്രം. ടൂർണമെന്റിൽ പങ്കെടുക്കുന്ന എട്ട് ടീമുകളും കിരീടം നേടാനുറച്ച് കഠിന പരിശീലനം തുടങ്ങിക്കഴിഞ്ഞു. എല്ലാ വർഷങ്ങളിലേയും ഐപിഎല്ലിന്റെ പ്രത്യേകതയാണ് അതിന്റെ ഉദ്ഘാടന ചടങ്ങ്. ബോളിവുഡ് താരങ്ങളുടെ പരിപാടികൾ മുൻ വർഷങ്ങളിൽ ഐപിഎല്ലിന്റെ ഉദ്ഘാടനച്ചടങ്ങിനെ കൊഴുപ്പിച്ചിട്ടുണ്ട്.

ഇത്തവണയും അതിന് മാറ്റമുണ്ടാകില്ല. ഏപ്രിൽ ഏഴിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന വർണശബളമായ ഉദ്ഘാടനചടങ്ങോടെയാവും പതിനൊന്നാം എഡിഷൻ ഇന്ത്യൻ പ്രീമിയർ ലീഗിന് കൊടി കയറുക. 45 മിനുറ്റോളം നീളുന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ജാക്വലിൻ ഫെർണാണ്ടസ്, പരിനീതി ചോപ്ര, തമന്ന, വരുൺ ധവാൻ, രൺവീർ സിംഗ് എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഇവരെക്കൂടാതെ പ്രഭുദേവയും, മികയും ആരാധകർക്ക് ആവേശമായി വാങ്കഡെയിലെത്തും.

പ്രഭുദേവയ്ക്കൊപ്പം ചുവടുവെക്കാനാണ് തമന്ന തയ്യാറെടുക്കുന്നത്. തമിഴ്, തെലുഗ്, കന്നഡ മെഡലി ഗാനങ്ങള്‍ക്കൊത്താണ് ഇരുവരും നൃത്തം ചെയ്യുക. 10 മിനുട്ടോളം മാത്രം നീളുന്ന പ്രകടനത്തിന് വലിയ തുകയാണ് തമന്ന ഈടാക്കുന്നതെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐപിഎലിന്റെ ഉദ്ഘാടന ചടങ്ങിലെ നൃത്തത്തിന് 50 ലക്ഷം രൂപയാണ് തമന്ന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡ് കൊറിയോഗ്രാഫറായ ഷിയാമക് ധാവറാണ് നൃത്തം ഒരുക്കുന്നത്.

നാൽപ്പത്തിയഞ്ച് മിനുറ്റ് നീളുന്ന ഉദ്ഘാടന ചടങ്ങിൽ പരിപാടികൾ അവതരിപ്പിക്കുന്നത്. 20 കോടി രൂപയാണ് ഉദ്ഘാടന ചടങ്ങിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ ബഡ്ജറ്റിൽ നിന്ന് കൊണ്ട് ഉദ്ഘാടന ചടങ്ങ് നടത്തുക എന്ന വെല്ലുവിളിയാണ് തങ്ങൾക്ക് മുന്നിലുള്ളത്. പക്ഷേ ഒരു കാര്യത്തിൽ താൻ ഉറപ്പ് നൽകുന്നു. അടുത്ത അൻപത് ദിവസങ്ങളിലേക്ക് നിങ്ങളുടെ ഓർമ്മയിൽ തങ്ങി നിൽക്കാൻ പാകത്തിലുള്ള മികച്ച പരിപാടി തന്നെയായിരിക്കും ഞങ്ങൾ സംഘടിപ്പിക്കുക ” ബിസിസിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Leave a Reply