തിരുവനന്തപുരം: ഐ.ജി ലക്ഷ്മണിന്റെ സസ്‌പെഷന്‍ഷന്‍ പിന്‍വലിച്ചു. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടര്‍ന്ന് 2021 നവംബറിലാണ് ലക്ഷ്മണെ സർവീസിൽ നിന്നും സസ്പെന്‍ഡ് ചെയ്തത്.
തട്ടിപ്പിൽ ലക്ഷ്‌മണിന് ബന്ധമില്ലെന്ന ക്രൈം ബ്രാഞ്ച് റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചത്.