ഒടിയനിലെ മാണിക്യനും കാമുകി പ്രഭയും ഇങ്ങനാണ്, ചിത്രങ്ങള്‍ പുറത്ത്

0
33

ഒടിയനിലെ മോഹന്‍ലാലിന്റേയും ഞ്ജു വാര്യരുടെയും ലുക്ക് പുറത്ത്. ഇരുട്ടില്‍ തലയില്‍ തുണിയിട്ട് തുറിച്ചുനോക്കുന്ന ഒടിയന്റെ ചിത്രമാണ് ആരാധകര്‍ക്കായി ലാലേട്ടന്‍ പങ്കുവെച്ചിരിക്കുന്നത്. കരിപുരണ്ട മുഖവും തുറിച്ചുനോട്ടവും കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുകയാണ്. നിരവധി ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. 35 കോടിയോളം മുതല്‍മുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ അവസാന ഷെഡ്യൂള്‍ പാലക്കാട് നടക്കുകയാണ്. മോഹന്‍ലാലിന്റെയും മഞ്ജു വാര്യരുടെയും പ്രകാശ് രാജിന്റെയും ചെറുപ്പകാലമാണ് പ്രധാനമായും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കുക.ഇപ്പോഴിതാ സിനിമയിലെ മഞ്ജു വാരിയറിന്റെ ലുക്ക് പുറത്തുവന്നിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പാലക്കാട് ഒളപ്പമണ്ണമനയിലെത്തിയ വിഖ്യാത ഫൊട്ടോഗ്രഫര്‍ നിക്ക് ഉട്ട് ഒടിയന്‍ ലൊക്കേഷനിലെത്തിയിരുന്നു.

‘ഏറ്റവും ത്രില്ലിങ്ങും ചാലഞ്ചിങ്ങുമാണ് എന്റെ കഥാപാത്രം. കഥാപാത്രത്തിനുവേണ്ടി ലാലേട്ടന്‍ ചെയ്ത കഷ്ടപ്പാടുകള്‍ കണ്ടതാണ്. സിനിമയ്ക്കുവേണ്ടി നടത്തിയ മേക്കോവര്‍ അതിന്റെ ഉദാഹരണമാണ്. ഈ സിനിമയോട് അദ്ദേഹത്തിനുള്ള താല്‍പര്യവും വ്യക്തമാണ്. എന്റെയും ലാലേട്ടന്റെയും പ്രകടനം മെച്ചമായിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ സംവിധായകനും തിരക്കഥാകൃത്ത് ഹരികൃഷ്ണനും ഉള്ളതാണ്. ലാലേട്ടനൊപ്പം ഇങ്ങനെയൊരു പ്രോജക്ടില്‍ ഭാഗമാകാന്‍ ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. അങ്ങനെയൊരു ഭാഗ്യമാണ് എനിക്കു കിട്ടിയത്’ -മഞ്ജു പറഞ്ഞു.

Leave a Reply