ഒടിയനെ കാണാന്‍ ലൂസിഫറുമായി പൃഥ്വിരാജ് എത്തി

0
35

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയന്റെ സെറ്റിലേക്ക് നടന്‍ പൃഥ്വിരാജ് എത്തി. താന്‍ സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ കഥ മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിക്കാനായിരുന്നു ആ വരവ്. ലൂസിഫറാകുന്നത് സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെയാണെന്നതിനാല്‍ കഥ മുഴുവനായി വായിച്ചുകേള്‍പ്പിച്ച് പൃഥ്വിരാജ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിക്കുകയും ചെയ്തു. ഇതോടെ ആരാധകര്‍ ആവേശത്തിലായി. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന വാര്‍ത്തകള്‍ ഔദ്യോഗികമായി പുറത്തുവന്നിട്ട് ഏറെ കാലമായെങ്കിലും ലൂസിഫറിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പിന്നീട് പുറത്തുവരാതെയായപ്പോള്‍ ആരാധകര്‍ വിഷമിച്ചിരുന്നു. എന്നാല്‍, തിരക്കഥ പൂര്‍ത്തിയായെന്നും അത് മോഹന്‍ലാലിനെ വായിച്ചുകേള്‍പ്പിച്ചെന്നും പൃഥ്വിരാജ് തന്നെ പറഞ്ഞപ്പോള്‍ ആരാധകര്‍ക്ക് ആശ്വാസമായി. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണെന്ന് സാക്ഷാല്‍ മോഹന്‍ലാല്‍ കൂടി പറഞ്ഞപ്പോള്‍ ആവേശം ഇരട്ടിച്ചു. ലൂസിഫറിനെ കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാല്‍ ഫേസ്ബുക്ക് വഴി പങ്കുവെച്ചിട്ടുണ്ട്.

Leave a Reply