ഒടുവില്‍ പിടിവള്ളിയില്ലാതായി ; ഇടുക്കി എസ്പി തെറിച്ചു

0
30

ഇടുക്കി: റിമാന്‍്ഡ പ്രതി രാജ്കുമാറിന്റെ കസ്റ്റി മരണം ഉള്‍പ്പെടെ രൂക്ഷമായ ആരോപണങ്ങളുടെ കുന്തമുനയ്ക്കു മുന്നിലായിരുന്ന ഇടുക്കി എസ് പി തെറിഞ്ഞു. റിമാന്‍ഡ് പ്രതി രാജ്കുമാറിന് പോലീസ് സേനയില്‍ നിന്ന് ഭീകരമര്‍ദനമാണ് ലഭിച്ചതെങ്കില്‍ ആ സമയത്ത് ജില്ലാ പോലീസ് സൂപ്രണ്ട് പദവിയിലിരുന്ന എസ്പി കെ ബി വേണുഗോപാലിനെ ഭീകരവിരുദ്ധ സ്‌ക്വാഡിലേക്കാണ് മാറ്റിയത്. മലപ്പുറം എസ്പി ടി നാരായണനാണ് പുതിയ ഇടുക്കി എസ്പി. രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരായ നടപടി. ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്. കോണ്‍ഗ്രസും സിപിഐ ഉള്‍പ്പെടെയുള്ള ഇടതു കക്ഷികളും ഇടുക്കി എസ്്പിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചിരുന്നത്.മന്ത്രി എം.എം മണിയാണ് സംരക്ഷകനായി നില്ക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു

Leave a Reply