Saturday, November 23, 2024
HomeNRIഒമാനില്‍ വിശ്രമ നിയമം ലംഘിച്ച 251 കമ്പനികള്‍ക്കെതിരെ നടപടി

ഒമാനില്‍ വിശ്രമ നിയമം ലംഘിച്ച 251 കമ്പനികള്‍ക്കെതിരെ നടപടി

മസ്‌കറ്റ്: കനത്ത ചൂടിനെത്തുടര്‍ന്ന് ഒമാനില്‍ പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമം നിയമം ലംഘിച്ച 251 കമ്പനികള്‍ക്കെതിരെ മാനവവിഭവ ശേഷി മന്ത്രാലയം നടപടിയെടുത്തു. കമ്പനികള്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ 1003 കമ്പനികള്‍ക്കിടയില്‍ നടത്തിയ പരിശോധനയിലാണ് 251 കമ്പനികള്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ബാക്കി 752 കമ്പനികളും നിയമം പാലിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും മന്ത്രാലയം അറിയിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ 100 മുതല്‍ 500 റിയാല്‍ വരെ പിഴയോ ഒരു മാസത്തില്‍ കൂടുതല്‍ തടവോ ശിക്ഷയായി ലഭിക്കും. വീണ്ടും ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. കമ്പനികള്‍ വിശ്രമം അനുവദിക്കുന്നതോടൊപ്പം ഇവയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്. ഒപ്പം കുടിവെള്ള വിതരണവും നടത്തണമെന്ന് ഉദ്യോഗസ്ഥര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് അവസാനം വരെ വിശ്രമ നിയമം നിലനില്‍ക്കും

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments