രാജ്യത്തിന്റെ ഒരിഞ്ച് ഭൂമി പോലും ഒരാള്‍ക്കും കൈയേറാന്‍ കഴിയില്ലെന്നും അതിനുള്ള കരുത്ത് രാജ്യത്തിനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അതിര്‍ത്തിയില്‍ ഒരാളും പ്രവേശിക്കുകയോ ഇന്ത്യയുടെ പോസ്റ്റുകള്‍ പിടിച്ചടക്കുകയോ ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഗാല്‍വാന്‍ വാലിയില്‍ 20 ജവാന്മാരുടെ വീരമൃത്യുവിനിടയാക്കിയ ഇന്ത്യ – ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ 20 ജവാന്മാര് വീരമൃത്യു വരിച്ചു. പക്ഷേ അവര്‍ ഒരു പാഠം രാജ്യത്തിന് പഠിപ്പിച്ചിട്ടുണ്ട്. അത് ഉള്‍ക്കൊണ്ട് വരും ദിവസങ്ങളില്‍ മുന്നോട്ടു പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.