Pravasimalayaly

“ഒരിന്ത്യ ഒരു കൂലി” സമസ്‌ത മേഖലയിലും മിനിമം കൂലി

ന്യൂ ഡൽഹി

സമസ്ഥമേഖലയിലും തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കും. ഇതിനായി ‘ഒരു ഇന്ത്യ ഒരു കൂലി ‘എന്ന നിര്‍ണ്ണായക പ്രഖ്യാപനവും ധനമന്ത്രി നടത്തി.

തൊഴിലാളികള്‍ക്ക് വാര്‍ഷിക ആരോഗ്യ പരിശോധന നിര്‍ബന്ധമാക്കും. കൂലിയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കും. ദേശീയ അടിസ്ഥാന വേതന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

മഴക്കാലത്ത് സാധ്യമായ രീതിയില്‍ തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കും.ജോലി സ്ഥലത്തെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ സഹായി്ക്കാന്‍ 11002 കോടി കൈമാറിയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാന ദുരന്തനിവാരണ ഫണ്ട് മുഖേനയാണ് തുക കൈമാറിയത്.

വിവിധഭാഷാ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് സൗജന്യ റേഷന്‍ നല്‍കും. അഞ്ച് കിലോ ധാന്യവും ഒരു കിലോ പരിപ്പും നല്‍കും. ഇതിന്റെ മുഴുവന്‍ ചിലവും കേന്ദ്രം വഹിക്കുമെന്നും മന്ത്രി പറഞ്ഞു.8 കോടി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം കിട്ടുമെന്നും മന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Exit mobile version