ഒരു കൂട്ടം പ്രവാസികളുടെ നന്മയുടെ സന്ദേശം

0
114

നന്മകളുടെ ദേശം

രാജൂ ജോര്‍ജ് എലിവാലേല്‍-ലണ്ടന്‍.

കാലം കൊണ്ടും ചരിത്രം കൊണ്ടും വ്യക്തി പ്രഭാവങ്ങൾ കൊണ്ടും സമാനതകൾ ഇല്ലാത്ത വിശേഷങ്ങൾ ആണ് കാഞ്ഞിരത്താനം എന്ന കൊച്ചുഗ്രാമത്തിന് ഉള്ളത്. കുറവിലങ്ങാടിനും കുറുപ്പന്തറയ്ക്കും ഇടയിലുള്ള ഈ കൊച്ചുഗ്രാമത്തിന്റെ പേരും പ്രശസ്തിയും ഉയർത്തിയ നിരവധി ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ട്. പദ്മശ്രീ നേടിയ രണ്ട് പ്രതിഭകൾ ഈ നാടിന്റെ മാത്രം സ്വകാര്യ അഹങ്കാരം ആണ്.കാഞ്ഞിരത്താനം ആസ്‌ഥാനമാക്കിയ പൂവക്കോട്ട് മാണി മെമ്മോറിയൽ ട്രസ്റ്റ്.

കാഞ്ഞിരത്താനം സ്കൂൾ

2006- ഒക്ടോബര്‍ 2 കാഞ്ഞിരത്താനം എന്ന ഞങ്ങളുടെ ഗ്രാമത്തിന് എക്കാലവും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന വര്‍ഷമാണ്. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന്‍ രാവിലെ തിരുവനന്തപുരത്ത് നടന്ന സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വൈകുന്നേരം പങ്കെടുത്ത ആദ്യത്തെ പൊതുപരിപാടിയായിരുന്നു കാഞ്ഞിരത്താനത്തെ പൂവക്കോട്ട് മാണി മെമ്മോറിയല്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം. മുന്‍ മുഖ്യമന്ത്രിമാരായ അച്ചുതാനന്ദും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്ത പൊതുപരിപാടി എന്ന പ്രത്യേകതയും ആ ചടങ്ങിനുണ്ടായിരുന്നു.

2006 ഒക്ടോബർ 2 ന് പൂവക്കോട്ട് മാണി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും, ജനനന്മയ്ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണം ആവശ്യമില്ല, എന്നാല്‍ ആശ നശിച്ചവരുടെ ജീവിതങ്ങള്‍ക്ക് പ്രകാശം ചൊരിയുന്നവരെ ഒരു ദേശവും, കാലവും ഓര്‍ത്തിരിക്കും. കോട്ടയും ജില്ലയിലെ കാഞ്ഞിരത്താനം എന്ന കൊച്ചുഗ്രാമത്തിന് പതിച്ചു കിട്ടാവുന്ന വലിയ അംഗീകാരം നന്മനിറഞ്ഞ കുറെ മനസുകളുടെ കൂട്ടായ്മയാണ്. അതില്‍ ഭാഗഭാക്കാകാനും എന്നാല്‍ കഴിയുന്ന പരിശ്രമങ്ങള്‍ ചെയ്യാനും സാധിച്ചതില്‍ അഭിമാനത്തേക്കള്‍ ചാരിതാര്‍ത്ഥ്യമാണുള്ളത്.

2007 ഒക്ടോബർ 3 ന് ട്രസ്റ്റിന്റെ ഒന്നാം വാർഷിക ആഘോഷം അന്നത്തെ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

തലയ്ക്കുമുകളില്‍ സ്വന്തമായി ഒരു മേല്‍ക്കൂര സ്വപ്‌നം കണ്ട് കഴിയുന്ന കുറെ മനുഷ്യര്‍, സാമ്പത്തീക പരാധീനത മൂലം മകളെ വിവാഹം കഴിച്ചുകൊടുക്കാനാവാത്തവര്‍ക്ക്, വിദ്യാഭ്യാസം നേടിയിട്ടും ആഗ്രഹിച്ച തൊഴില്‍ ലഭിക്കാത്തവര്‍ക്ക്, അങ്ങനെ അനവധി തലങ്ങളില്‍ കാരുണ്യത്തിന്റെ പ്രവര്‍ത്തികള്‍ നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു വ്യക്തിയാണ് പി.എം സെബാസ്റ്റ്യന്‍ പൂവക്കോട്ട്. ‘പൂവക്കോട്ട് മാണി മെമ്മോറിയല്‍ ട്രസ്റ്റി’ ലൂടെ അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തികള്‍ ഈ നാടിന്റെ യശ്ശസ് ഉയര്‍ത്തി എന്നു പറഞ്ഞാള്‍ അതില്‍ അതിശയോക്തിയില്ല. ട്രസ്റ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ചെയ്യവെ അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞത് ഇപ്രകാരമാണ്. ‘സര്‍ക്കാരിന്റെ വിഭവങ്ങള്‍ എല്ലാവരിലും എത്തണമെന്നില്ല, ഇതുപോലുള്ള സംരംഭങ്ങള്‍ തീര്‍ച്ചയായും ആ കുറവ് പരിഹരിക്കും’. തീര്‍ച്ചയായും ഈ വാക്കുകള്‍ അംഗീകാരമാണ് ഈ സംരംഭത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്.

‘പി.എം സെബാസ്റ്റ്യന്റെ പ്രവര്‍ത്തനങ്ങളെ വളരെ ആദരവോടെയാണ് ഞാന്‍ വീക്ഷിക്കുന്നത്, ഇവ കേരളത്തിനാകെ മാതൃകയാകട്ടെയെന്നാശംസിക്കുന്നു’. -മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വാക്കുകളാണ്. കേരളം ഭരിച്ച രണ്ട് നേതാക്കളുടെ അഭിനന്ദന വാക്കുകള്‍ തീര്‍ച്ചയായും പ്രോത്സാഹനമാണ്. അതിനെക്കാള്‍ എത്രയോ ചാരിതാര്‍ത്ഥ്യ ജനകമാണ് ഈ ട്രസ്റ്റിന്റെ സഹായം ലഭിച്ച വ്യക്തികളുടെ മുഖത്തെ ഒരു പുഞ്ചിരി.

കാഞ്ഞിത്താനത്തെ ഇടവഴികളിലൂടെ ആദ്യം ഓടിയ മഹാത്മ ജനകീയ ബസ്സ് സര്‍വ്വീസിലും പി.എം സെബാസ്റ്റ്യന്റെ സഹായ ഹസ്തങ്ങളുണ്ടായിരുന്നു. കളത്തൂര്‍, ഓമല്ലൂര്‍, വളയംകോട് പ്രദേശങ്ങളെ ബന്ധിച്ച് നടത്തിയിരുന്നു, ഈ പ്രദേശങ്ങളിലെ 800 ലധികം ആളുകള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുകയുണ്ടായി.

ചരിത്രപ്രസിദ്ധമായ ഒരു സവിശേഷതയും കാഞ്ഞിരത്താനത്തിനുണ്ട്. “പുലിയിള” എന്ന് പഴമക്കാർ പേര് നൽകിയ റോഡിന് അടിയിൽ കൂടി പോകുന്ന ഒരു ഗുഹ തുരങ്കം. കടുത്തുരുത്തി രാജവംശകാലത്ത് യുദ്ധകാലത്ത് രക്ഷപെടുവാൻ നിർമ്മിച്ചതായി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ഈ ഗുഹയുടെ അവസാന ഭാഗം കാണക്കാരി അമ്പലത്തിന്റെ സമീപത്ത് അവസാനിയ്ക്കുന്നുവെന്നും മഴക്കാലത്ത് ശക്തമായ വെള്ളപ്പാച്ചിൽ ഉണ്ടായതായും രേഖകൾ സൂചിപ്പിയ്ക്കുന്നു. പടക്കുതിരകളെ കുളിപ്പിയ്ക്കുവാൻ ഉപയോഗിച്ചിരുന്ന കുതിരക്കുളവും ഈ ഗുഹ തുരങ്കത്തിന്റെ പൂമുഖത്ത് സ്‌ഥിതി ചെയ്തിരുന്നു. ഈ പൂമുഖത്ത് യോദ്ധാക്കൾക്കുള്ള ഒളിത്താവളവും സജ്ജീകരിച്ചിരുന്നു. അകത്തേയ്ക്ക് ചെല്ലുംന്തോറും ഉയരും കുറഞ്ഞു വരികയും പിന്നീട് അത് മൂന്ന് വാതിലുകളായി തിരിയുകയും ചെയ്തു. ഭടന്മാർക്ക് ഒളിച്ചിരിക്കുവാനുള്ള കൊത്തളങ്ങളും ഉണ്ടായിരുന്നു. വീണ്ടും വലുതാവുകയും ചെറുതാകുകയും ചെയ്യുന്ന തരത്തിലുള്ള നിർമ്മാണ രീതിയായിരുന്നു ഉണ്ടായിരുന്നത്. വനം മൂടിയിരുന്ന ഈ പ്രദേശത്ത് ഏതാനും സ്‌ഥലങ്ങളിൽ മാത്രമാണ് മനുഷ്യവാസം ഉണ്ടായിരുന്നത്. അങ്ങനെ താമസിച്ചിരുന്ന കുടുംബങ്ങളാണ് വാളക്കുളം, പനയപ്പറമ്പിൽ, അറയ്ക്കാപ്പറമ്പിൽ, പൂവക്കോട്ട്, വടക്കേക്കര എന്നിവ. അവരിൽ നിന്ന് കാലാകാലങ്ങളായി രൂപപ്പെട്ടുവന്ന ജന സമൂഹമാണ് ഇന്നത്തെ കാഞ്ഞിരത്താനം. വയലിൽ തിരുമേനിയുടെ കുടുംബം ആയിരുന്ന പള്ളിക്കാപ്പറമ്പിൽ കുടുംബത്തിനും കാഞ്ഞിരത്താനത്തിന്റെ ഉത്ഭവത്തിൽ പ്രധാന പങ്കുണ്ട്.
ഈ ഗുഹയുടെ ഉള്ളിൽ തമിഴ് നാട്ടിൽ നിന്ന് വന്നിരുന്ന ലാടഗുരുക്കൾ ദീഘകാലം തപസ് അനുഷ്ടിച്ചുവെന്നും ചീങ്കൽ കൊണ്ട് സമ്പന്നമായ ഗുഹയിൽ നിന്നും അവർ ദന്ത ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന “കന്മദം” വേർതിരിച്ചു എടുത്തിരുന്നതായും പറയപ്പെടുന്നു.

കാഞ്ഞിരത്താനത്തെ പുലിയള

നിബിഡമായ വനമേഖലയായിരുന്ന ഈ പ്രദേശത്ത് പുലികളും ആനകളും ഉണ്ടായിരുന്നതിനാലാണ് പുലിയിള എന്ന് നാമകരണം ചെയ്തിരുന്നെന്തെന്നും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.


1987 ൽ സ്‌ഥാപിതമായ പുലിയിള വികസന സമിതി പ്രസിഡന്റ്‌ ശ്രീ സാജു ലൂയിസ് മാളിയേക്കൽ, ബേബി മേതിരുമ്പറമ്പിൽ, ഷാജു കിഴക്കേകുറ്റ്, ഷാജി മേതിരുമ്പറമ്പിൽ തോമസ് പാളിത്തോട്ടം, ബേബി ലാസർ, ജോണി പൂക്കോട്ട്, ജോണി പാളിത്തോട്ടത്തിൽ, തോമസ് പോലീസ് എന്നുവരുടെ നേതൃത്വത്തിൽ ട്രസ്റ്റ് രൂപീകരിച്ചു. ദീപികയുമായി ചേർന്ന പുലിയിള നവീകരിയ്ക്കുവാനും സാധിച്ചു.
1998 ൽ കാഞ്ഞിരത്താനം പബ്ലിക് ലൈബ്രറി കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടത് നാടിന് അഭിമാനമായി.

പൂവക്കോട്ട് മാണി മെമ്മോറിയൽ ട്രസ്റ്റിന്റെ രക്ഷാധികാരി പദം അലങ്കരിയ്ക്കുന്ന കടുത്തുരുത്തിയുടെ പ്രിയങ്കരനായ എം എൽ എ മോൻസ് ജോസഫ്, മറ്റൊരു രക്ഷാധികാരി റവ ഡോ ജോസഫ് തടത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്‌ ശ്രീ പി എം മാത്യു, സെക്രട്ടറി ശ്രീ ജോസി തോമസ് വി, ജോയിന്റ് സെക്രട്ടറി ശ്രീ റെജി എസ് മാത്യു, ട്രഷറർ ശ്രീ ജോൺ മാത്യു, എം എം തോമസ്, പി എം ജെയിംസ്, ജോർജ് ജേക്കബ്, പി എം സേവിയർ, കെ യു ജോൺ, പി വി ജോർജ്, വി എം പോൾ, എം എസ് ജോസ്, കെ പി പോൾ, അഡ്വ:അനിൽ, ജോസഫ് സെബാസ്റ്റ്യൻ, പി എം കുഞ്ഞുമുഹമ്മദ്, സിബി കെ പി, തോമസ് കണ്ണന്തറ, സജു ലൂയിസ്, തോമസ് മാത്യു, ഓഫീസ് സെക്രട്ടറി വിനോദ് പോൾ എന്നിവരുടെ കൂട്ടായ്മയാണ് ട്രസ്റ്റിന്റെ വിജയരഹസ്യം.

കാഞ്ഞിരത്താനം ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് നമ്മെ വിട്ടുപിരിഞ്ഞുപോയ കുഞ്ഞേട്ടൻ ജോൺ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ആയിരുന്ന വി എം പോൾ, നമ്മുടെ സഹകാരിയായിരുന്ന സിറിൽ ചേട്ടൻ, ഷാജി സാർ കിഴക്കേക്കുറ്റ് തുടങ്ങിയ മഹാരഥന്മാർ നമുക്ക് നൽകിയ സംഭാവനകൾ വിസ്മരിച്ചുകൂടാ. കൂടാതെ യു കെ യിൽ ലിവർപൂളിൽ താമസിയ്ക്കുന്ന ജോൺ മാസ്റ്റർ തുടങ്ങി കാഞ്ഞിരത്താനത്തിന്റെ കായിക കരുത്ത് ലോകത്തെ അറിയിച്ച് ദേശിയ അന്തർദേശിയ മെഡലുകൾ കാഞ്ഞിരത്താനം പി കെ തോമസ് സാറിന്റെയും പാലാട്ട് തോമസ് സാറിന്റെയും ശിക്ഷണത്തിൽ പരിശീലനം നേടിയ പീറ്റർ ചീപ്പാഞ്ചാല, ആൻസി പി ലൂക്കോസ്, ബിജു ഇലവുംതടത്തിൽ, മേരി എൻ എൻ, റോയ് വൈക്കം, അന്തർ ദേശിയ യൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുത്ത താരങ്ങളെയും ഓർക്കുന്നു. നമ്മെ വിട്ടുപിരിഞ്ഞ സ്പോർട്സ് താരം മനോജ്‌ കല്ലിടയും കാഞ്ഞിരത്താനത്തിന്റെ ഓർമ്മകളിലെ നിറസാന്നിധ്യമാണ്.

നാടിന്റെ പുര്‍വകാല ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ട അനവധി വ്യക്തികളുണ്ട്. അവയെല്ലാം നമ്മുടെ മഹത്തായ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണ്. ഇന്ന് കാലം ഏറെ മുന്നോട്ട് പോയി, പുതിയ തലമുറയിലെ യുവാക്കള്‍ നാടിന്റെ വികസനം തങ്ങളുടെ ദൗത്യമായി കണ്ട് വേറൊരു തലത്തിലേക്ക് അതിനെ വളര്‍ത്തിയിട്ടുണ്ട്. പി. എം സെബാസ്റ്റിയന്‍, ടോമി സിറിയക് വെങ്ങിണിക്കല്‍ തുടങ്ങി ഒരുപിടി സുമനസ്സുകള്‍ കൈകോര്‍ത്ത നിരവധി ജീവകാരുണ്യ സംരംഭങ്ങള്‍ ഈ നാടിനെ സമ്പന്നമാക്കിയിട്ടുണ്ട്.
ജോര്‍ജ് ജേക്കബ് കോതകുളങ്ങര, രാജൂ ജോര്‍ജ് എലിവാലയില്‍, ജോസി തോമസ്, റെജി എസ് മാത്യു, എം.എം തോമസ്, പി.എം സേവ്യര്‍, കെ.യു ജോണ്‍, പി.വി ജോര്‍ജ്, പി.എം പോള്‍, സാജു ലൂയിസ്, വിനോദ് പോള്‍ തുടങ്ങിയ ഒരു യുവാക്കളുടെ പിന്തുണയോടെയാണ് പൂവക്കോട്ട് മാണി മെമ്മോറിയല്‍ ആഘോഷങ്ങള്‍ വര്‍ണാഭമാക്കിയത്.
നൂറു വര്‍ഷം പിന്നിട്ട കാഞ്ഞിരത്താനത്തെ യോഹന്നാന്‍ മാംദാന ദേവാലയവും, 65 വയസ്സ് പിന്നിട്ട സെന്റ് ജോണ്‍സ് സ്‌കൂളും നാടിന്റെ അഭിമാന സ്തംഭങ്ങളാണ്. അര നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയത്തിന്റെ പടി കടന്നു പോയവര്‍ ഇന്ന് ലോകത്തിലെ എല്ലാം രാജ്യങ്ങളിലും ഉന്നത സ്ഥാനങ്ങളില്‍ ശോഭിക്കുന്നുണ്ട്.
പല അവസരങ്ങളിലും പറഞ്ഞിട്ടുള്ളതാണെങ്കിലും ഈ ദേശത്തിന്റെ അറിയപ്പെടുന്ന ചില വ്യക്തിത്വങ്ങള്‍ക്ക് കാലം ഏറെ കഴിഞ്ഞാലും അവരുടെ വ്യക്തി പ്രഭാവവും നിലനില്‍ക്കും.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധയാകർഷിച്ച നിരവധി പ്രതിഭകളെ സംഭാവന ചെയ്യുവാൻ കാഞ്ഞിരത്താനത്തിന് കഴിഞ്ഞിട്ടുണ്ട്. കേരള കത്തോലിക്കാ സഭയിൽ പ്രശസ്തൻ ആയിരുന്ന ചരിത്ര പണ്ഡിതൻ ഷേവ: വി സി ജോർജ് കാഞ്ഞിരത്താനം, കാഞ്ഞിരത്താനം സ്കൂളിന്റെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച സോഷ്യലിസ്റ്റ് നേതാവും തിരുവിതാംകൂറിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകനുമായിരുന്ന എം കെ ജോസഫ് മാളിയേക്കൽ, ലോക പ്രശസ്ത ഭിഷഗ്വരൻ ഡോ ഫിലിപ് അഗസ്റ്റിൻ, എൻ ആർ ഐ വ്യവസായി പി എം സെബാസ്റ്റ്യൻ, പദമശ്രീ സി സുധ വര്ഗീസ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി എ ജോസ്, ദീപിക പത്രാധിപർ ഫാ ജോസ് പന്തപ്ലാംതൊട്ടി, ദർശന ഡയറക്ടർ ഫാ ജോസഫ് വലിയത്താഴത്ത്, അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് ജേതാവും രാജ്യത്തെ പ്രമുഖ പത്രപ്രവർത്തകനുമായ ശ്രീ ജോസഫ് മാളിയേക്കൽ, നോവലിസ്റ്റ് ആന്റണി കാഞ്ഞിരത്താനം, ഉണ്ണികൃഷ്ണൻ കാഞ്ഞിരത്താനം, പ്രശസ്ത വയലിനിസ്റ്റ് സിറിൽ പൂക്കോട്ട്, വര്ഷങ്ങളോളം മാഞ്ഞൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആയിരുന്ന വി എൽ തോമസ് കാഞ്ഞിരത്താനം, കേരള മദ്യ നിരോധന സമിതി സംസ്‌ഥാന നേതാക്കളായി പ്രവർത്തിച്ച ഔസേപ്പച്ചൻ തന്നാട്ടിൽ, ബേബി ലൂക്കോസ് ലണ്ടൻ, തുടങ്ങിയവർ കാഞ്ഞിരത്താനം ഗ്രാമത്തിന്റെ യശ്ശസ്സ് ഉയർത്തിയവരാണ്.
ബഹുമാന്യരെ വരും തലമുറ നിങ്ങളെയെല്ലാം ഓര്‍ത്ത് അഭിമാനിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.

2000 ൽ കാഞ്ഞിരത്താനം നിവാസികളുടെ ഉന്നമത്തിനായും കായിക രംഗത്തിന്റെ കുതിപ്പിനായും രൂപം കൊണ്ട സ്പോർട്സ് അക്കാദമിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ കൂട്ടയോട്ടം കുറവിലങ്ങാട് നിന്നും ഇന്നത്തെ ഇടുക്കി ജില്ല പോലീസ് സൂപ്രണ്ട് ആയിരുന്ന പി കെ മധു ഉദ്ഘാടനം ചെയ്തിരുന്നു.

ഇരുന്നൂറ്റി അൻപതിലധികം ദേശിയ അന്തർദേശിയ താരങ്ങൾ അണിനിരന്ന കൂട്ടയോട്ട മത്സരം കുറവിലങ്ങാട് നിന്ന് ആരംഭിച്ച് കാഞ്ഞിരത്താനത്ത് സമാപിച്ചു. ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനത്തോട് അനുബന്ധിച്ച് സമ്മാനങ്ങൾ വിതരണം ചെയ്തത് മാണി സി കാപ്പൻ, പ്രശസ്ത സിനിമ താരങ്ങളായ കാവ്യ മാധവൻ, ഇന്ദ്രൻസ്, ദേവൻ എന്നിവർ ചേർന്നാണ്.

എല്ലാ പ്രോത്സാഹനം തന്ന കോട്ടയം വിജിലൻസ് എസ് പി പി കെ ബാബു സാർ, കടുത്തുരുത്തി എസ് ഐ ആയിരുന്ന ബൈജു സാർ, കോട്ടയം ജില്ല പോലീസ് സൂപ്രണ്ട് ആയിരുന്ന ശ്രീജിത്ത്‌ സാർ, പാലാ ഡി വൈ എസ് പി വിജയൻ സാർ എന്നിവരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു.

ഓൺലൈൻ വിദ്യാഭാസം എല്ലാവർക്കും സാധ്യമാക്കുവാൻ കാഞ്ഞിരത്താനം സ്കൂളിലെ കുട്ടികൾക്ക് ടി വി ചലഞ്ചുമായി നിരവധി സുമനസുകളാണ് എത്തിയത്. ഷിന്റോ പാലാട്ട്, ബിജി പുതിയാപറമ്പിൽ, പേര് വെളിപ്പെടുത്താൻ ആഗ്രഹിയ്ക്കാത്ത 5 പേർ എന്നിവരെയും നന്ദിയോടെ ഓർക്കുന്നു

പിതാക്കന്മാര്‍ പില്‍ക്കാലത്ത് അവരുടെ മക്കളിലൂടെ അറിയപ്പെടുമെന്ന ബൈബിള്‍ വാക്യം പോലെ കാലം മുന്നോട്ടുപോകുമ്പോള്‍ പ്രൗഡമായ ഒരു പിന്‍ തലമുറയിലൂടെ നമ്മുടെ ദേശത്തിന്റെ ചരിത്രം ലോകം അറിയും.

Leave a Reply