ഓണലൈൻ ടാക്‌സികൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

0
42

 

ന്യൂഡൽഹി: ഓൺലൈൻ ടാക്‌സികൾ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നുവെന്ന് സൂചന. യൂബർ, ഓല കമ്പനികളാണ് സമരത്തിലേക്ക് നീങ്ങുന്നത്. കമ്പനി മാനേജ്‍മെന്‍റുകള്‍ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നാളെ മുതൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഓൺലൈൻ ടാക്‌സികൾ പണിമുടക്കിലേക്ക് കടക്കും. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ വാഹതുക് സേനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മുംബൈ, ന്യൂഡല്‍ഹി,ബെംഗലൂരു,ഹൈദരാബാദ്, പുനെ തുടങ്ങിയ നഗരങ്ങളിലാണ് പണിമുടക്ക്.

സർവീസുകൾ ആരംഭിക്കുമ്പോൾ കമ്പനികൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു. അഞ്ച് ലക്ഷവും ഏഴു ലക്ഷവും മറ്റും മുടക്കിയാണ് ഓരോരുത്തരും ടാക്‌സികൾ എടുത്തത്. ഓരോ മാസവും ഒന്നരലക്ഷം വരെ സമ്പാദിക്കാം എന്നായിരുന്നു വാഗ്‌ദാനം. എന്നാൽ, ആവശ്യത്തിന് ഓട്ടം കിട്ടുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി. മാനേജ്‍മെന്‍റുകളുടെ പിടിപ്പുകേട് കൊണ്ടാണ് തങ്ങൾക്ക് നഷ്ടമുണ്ടായതെന്ന് ഡ്രൈവർമാർ ആരോപിക്കുന്നു.

Leave a Reply